നിങ്ങളുടെ കയ്യില്‍ ഡാറ്റയില്ലെന്നതിനര്‍ത്ഥം ലോക്ക്ഡൗണില്‍ കുടിയേറ്റ തൊഴിലാളികള്‍ മരിച്ചില്ലെന്നാണോ- ആഞ്ഞടിച്ച് രാഹുല്‍
ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികള്‍ കൊവിഡ് ബാധിച്ച് മരിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ ഗാന്ധി.
തൊഴിലാളികളുടെ മരണവുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് ഒരു വിവരവുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'ലോക്ക്ഡൗണില്‍ എത്ര കുടിയേറ്റ തൊഴിലാളികള്‍ മരിച്ചുവെന്നതിനെ സംബന്ധിച്ചോ എത്രപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു എന്നതിനെ സംബന്ധിച്ചോ മോദി സര്‍ക്കാരിന്റെ കയ്യില്‍ ഒരു കണക്കുമില്ല. നിങ്ങള്‍ എണ്ണ്യ്‌ല്ലെന്നു കരുതി ആരും മരിക്കില്ലെന്നാണോ? ആളുകളുടെ ജീവന്‍ നഷ്ടപ്പെടുന്നതില്‍ ഈ സര്‍ക്കാരിന് ഒരു ശ്രദ്ധയുമില്ലെന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. അവര്‍ മരിക്കുന്നത് ഈ ലോകം മുഴുവന്‍ കണ്ടതാണ്. എന്നാല്‍ മോദി സര്‍ക്കാരിന് മാത്രം ഒന്നും അറിയില്ല,' രാഹുല്‍ ട്വീറ്റ് ചെയ്തു.
തിങ്കളാഴ്ച പാര്‍ലമെന്റിന്റെ വര്‍ഷകാല സെഷന്‍ ആരംഭിച്ചപ്പോള്‍ കൊവിഡ് ബാധിച്ച് കുടിയേറ്റ തൊഴിലാളികള്‍ മരിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ കയ്യില്‍ യാതൊരു രേഖയുമില്ലെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗംഗ്വാര്‍ പറഞ്ഞിരുന്നു.
കൊവിഡ് കാലത്തെ കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി നേരത്തെയും സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. മെയ് മാസത്തില്‍ രാഹുല്‍ ഗാന്ധി ദല്‍ഹിയിലെ തെരുവുകളില്‍ താമസിച്ചിരുന്ന കുടിയേറ്റ തൊഴിലാളികളെ സന്ദര്‍ശിക്കുകയും അവരുടെ അടുത്ത് ചെന്ന് നേരിട്ട് കാര്യങ്ങള്‍ മനസിലാക്കുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ കുടിയേറ്റ തൊഴിലാളികളെ വീടുകളിലെത്തിക്കാന്‍ ട്രെയിന്‍ സര്‍വീസും നടത്തിയിരുന്നു.
ലോക്ക് ഡൗണ്‍ മൂലം ജോലി നഷ്ടപെട്ടതിനെ തുടര്‍ന്ന് ലക്ഷകണക്കിന് കുടിയേറ്റ തൊഴിലാളികളാണ് വീടുകളിലേക്ക് മടങ്ങിയത്. നൂറു കണക്കിന് കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച പലരും കുഴഞ്ഞു വീണു മരിച്ച സാഹചര്യവുമുണ്ടായി. ട്രെയിന്‍ തട്ടിയും യാത്രക്കിടയില്‍ വണ്ടി ഇടിച്ചും നിരവധി പേര്‍ മരിച്ചു. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഒടുവില്‍ ശ്രമിക് ട്രെയിനുകള്‍ അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."