മതിയായ രേഖകൾ ഹാജരാക്കാനായില്ല; കെ എസ് ആർ ടി സി സ്കാനിയ ബസിന്റെ ഇന്നത്തെ മടക്കയാത്ര മുടങ്ങിയേക്കും
കൊച്ചി: കർണ്ണാടക മോട്ടോർ വാഹന വകുപ്പ് പിടികൂടിയ കെ എസ് ആർ ടി സി സ്കാനിയ ബസിന്റെ ഇന്നത്തെ മടക്കയാത്ര മുടങ്ങിയേക്കും. കോട്ടയത്ത് നിന്ന് 48 യാത്രക്കാരുമായി ബാംഗ്ലൂരിലേക്ക് ശനിയാഴ്ച്ച പുറപ്പെട്ട സ്കാകാനിയ ബസാണ് ഇന്ന് രാവിലെ 8 മണിക്ക് ബാംഗ്ലൂർ ഇലട്രോണിക് സിറ്റിയിക് സമീപത്ത് നടന്ന കർണ്ണാടക മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ പിടിയിലായത്.പരിശോധനാ സമയത്ത് വാഹനത്തിന്റെ ഒരു രേഖയും ഹാജരാക്കാൻ ഡ്രൈവർക്ക് കഴിഞ്ഞില്ല. കൂടാതെ വാഹനത്തിന്റെ വശങ്ങളിൽ വലിയ പരസ്യം പതിപ്പിച്ചതും അനധികൃതമാന്നെന്നാണ് പ രിശോധന റിപ്പോർട്ടിൽ ഉള്ളത്. രാവിലെ പിടികൂടിയ വാഹനത്തിന്റെ രേഖകൾ ഹാജരാക്കാൻ വൈകിട്ട് ആറ് മണിയായിട്ടും കഴിഞ്ഞിട്ടില്ല. കർണ്ണാടക സംസ്ഥാനത്തിന് ഒടുക്കാനുള്ള നികുതി അടച്ചട്ടില്ലെന്ന സംശയം ദൂരീകരിക്കുന്നതിനാണ് പരിശോധന ഉദ്യോഗസ്ഥൻ രേഖകൾ ആവശ്യപ്പെട്ടത്.വാഹനംഇന്ന് നിരത്തിലിറക്കാനായില്ലെങ്കിൽ രാത്രി 9.15ന് ബാംഗ്ലൂരിൽ നിന്ന് കോട്ടയത്തേക്ക് ടിക്കറ്റെടുത്ത യാത്രക്കാരുടെ യാത്ര മുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."