HOME
DETAILS

വിദ്യാര്‍ഥിനിയുടെ ആത്മഹത്യാശ്രമം: അന്വേഷണത്തില്‍ വ്യക്തതയില്ലാതെ പൊലിസ്

  
backup
May 05 2019 | 20:05 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae-13

 


ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാമെന്ന്
നിയമോപദേശം

തിരുവനന്തപുരം: എസ്.എഫ്.ഐ യൂനിറ്റ് നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച് കുറിപ്പെഴുതിവച്ച് തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ തുടരന്വേഷണത്തില്‍ വ്യക്തതയില്ലാതെ പൊലിസ്. ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാതെ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നും ആരോപണമുണ്ട്.
ആറ്റിങ്ങല്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പരാതിയില്ലെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ആറ്റിങ്ങല്‍ മജിസ്‌ട്രേറ്റ് കോടതി പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു. എന്നാല്‍ പിന്നീട് കന്റോണ്‍മെന്റ് പൊലിസ് പെണ്‍കുട്ടിക്കെതിരേ ആത്മഹത്യാശ്രമത്തിന് കേസെടുത്തു. എന്നാല്‍ 2017ലെ മാനസികാരോഗ്യ നിയമപ്രകാരം മാനസിക സംഘര്‍ഷംമൂലം ആത്മഹത്യക്ക് ശ്രമിക്കുന്നത് കുറ്റകരമല്ലെന്ന് ചൂണ്ടിക്കാട്ടി നിയമവിദഗ്ധര്‍ കേസെടുത്ത പൊലിസ് നടപടിക്കെതിരേ വിമര്‍ശനമുന്നയിച്ചിരുന്നു. ഇതിന് കൃത്യമായ മറുപടി നല്‍കാന്‍ പൊലിസിന് കഴിഞ്ഞിട്ടില്ല. ആത്മഹത്യാക്കുറിപ്പില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അന്വേഷിക്കുമോയെന്ന ചോദ്യത്തിനും അന്തിമ തീരുമാനമായിട്ടില്ലെന്ന ഒഴുക്കന്‍ മറുപടിയാണ് ലഭിക്കുന്നത്. സംഭവം പ്രണയനൈരാശ്യമാക്കാനുള്ള ശ്രമം നടക്കുന്നുവെന്നും ആരോപണമുണ്ട്.


അതേസമയം, പെണ്‍കുട്ടി പരാതി നല്‍കിയില്ലെങ്കിലും ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാമെന്നാണ് പൊലിസിന് ലഭിച്ച നിയമോപദേശം. ആത്മഹത്യാശ്രമത്തിന് കേസെടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ വീണ്ടും പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താം. അപ്പോഴും പരാതിയില്ലെന്ന് പെണ്‍കുട്ടി ആവര്‍ത്തിച്ചാലും ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കാമെന്നാണ് നിയമോപദേശം. വെള്ളിയാഴ്ചയാണ് പെണ്‍കുട്ടിയെ കോളജിലെ വിശ്രമമുറിയില്‍ കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം വിവാദമായതോടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ ഉന്നത വിദ്യാഭ്യാസ ഡയരക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ചൊവ്വാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  6 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  6 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  6 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  6 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  6 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  6 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  6 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  6 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  6 days ago