നടപടികള്‍ കര്‍ഷക വിരുദ്ധമെന്ന് എഫ്.ആര്‍.എഫ്
പനമരം: കാര്‍ഷിക മേഖലയെ പാടെ സ്തംഭിപ്പിക്കാനിടയാക്കും വിധത്തിലുളള ഉത്തരവുകള്‍ ഇറക്കുന്ന വയനാട് ജില്ല കലക്ടറുടെ നടപടികള്‍ക്കെതിരായി ഫാര്‍മേഴ്‌സ് റിലീഫ് ഫോറം പനമരം പഞ്ചായത്തു കമ്മിറ്റി പ്രതിഷേധിച്ചു.
കാര്‍ഷിക മേഖലയിലെ യന്ത്രവല്‍കരണം തൊഴിലാളികളെ ലഭിക്കാത്തത് കാരണം വലയുന്ന കര്‍ഷകന് അല്പമെങ്കിലും ആശ്വാസമായിരുന്നു. പല കൃഷികള്‍ക്കും സ്ഥലം ഒരുക്കുതിനും വിളവെടുക്കുന്നതിനും ജെ.സി.ബി, ഹിറ്റാച്ചി എന്നിവ ഏറെ ഉപകാര പ്രദവുമാണ്. എന്നാല്‍ ഇത്തരം യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാകലക്ടര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ കര്‍ഷകര്‍ക്ക് ഏറെ പ്രതിസന്ധിയാണുണ്ടാക്കുന്നത്.
വയലുകള്‍ വില്‍ക്കുന്നതിന് നിബന്ധനകള്‍ ഏര്‍പ്പെടുത്തുമെന്നും കൃഷി ചെയ്യാത്ത വയലുകള്‍ പിടിച്ചെടുത്ത് സംഘങ്ങള്‍ക്ക് നല്‍കുമെന്നുമുള്ള പത്ര പ്രസ്താവനകള്‍ നടത്തി കൃഷിക്കരനെ ഭയപ്പെടുത്തു ജില്ലാകലക്ടറുടെ നടപടി അങ്ങേയറ്റം അപലപനീയമാണ്.
വയലുകള്‍ സംരക്ഷിക്കുന്നതിന് വേണ്ടി കണ്ണീരൊഴുക്കുകയും എന്നാല്‍ കര്‍ഷകന്റെ കണ്ണീര് കാണുമ്പോള്‍ തിരിഞ്ഞ് നോക്കാതിരിക്കുകയും ചെയ്യുന്ന കപടമായ തണ്ണീര്‍തട സംരക്ഷകരാണ് ഇവിടെയുള്ളതെന്നും യോഗം ആരോപിച്ചു.
യോഗത്തില്‍ ഒ.ആര്‍. വിജയന്‍ അധ്യക്ഷനായി. എ പുരുഷോത്തമന്‍, അപ്പച്ചന്‍ ചീങ്കല്ലേല്‍, വിദ്യാധരന്‍ വൈദ്യര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."