HOME
DETAILS
MAL
കെജ്രിവാളിനെതിരായ ആക്രമണം ഉത്കണ്ഠയുളവാക്കുന്നത്: മുഖ്യമന്ത്രി
backup
May 05 2019 | 20:05 PM
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെയുണ്ടായ ആക്രമണം ഉത്കണ്ഠയുളവാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആക്രമണത്തിന് ഇരയായ കെജ്രിവാളിനെ മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് സംസാരിച്ചു.
കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലിസ് പുലര്‍ത്തുന്ന നിസംഗതയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. സംഘ്പരിവാര്‍ അജന്ഡക്കെതിരേ നിലപാടെടുക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് കെജ്രിവാളിനെതിരായ ആക്രമണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."