കെജ്‌രിവാളിനെ അടിച്ചത് 60 പൊലിസ് ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കെ
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ യുവാവ് മുഖത്തടിച്ചത് ഡല്‍ഹി പൊലിസിലെ 60 ഉദ്യോഗസ്ഥര്‍ നോക്കി നില്‍ക്കെ. ഇസഡ് കാറ്റഗറി സുരക്ഷയുള്ള കെജ്‌രിവാളിനൊപ്പം, ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ പ്രത്യേക പരിശീലനം കിട്ടിയ യൂനിഫോമിലും അല്ലാതെയുമുള്ള പൊലിസ് ഉദ്യോഗസ്ഥരുണ്ട്.
രണ്ടുപൊലിസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ വാഹനത്തിലുമുണ്ടാകും. എന്നിട്ടും കെജ്‌രിവാളിനെതിരേ ആക്രമണമുണ്ടായത് കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലിസിന്റെ അനാസ്ഥ കാരണമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 9 തവണയാണ് കെജ്‌രിവാള്‍ ആക്രമിക്കപ്പെട്ടത്. ഇതില്‍ അഞ്ചെണ്ണം നടന്നത് അദ്ദേഹം ഡല്‍ഹി മുഖ്യമന്ത്രിയായ ശേഷമായിരുന്നു. ശനിയാഴ്ച ആക്രമണം നടത്തിയ സുരേഷ് ആംആദ്മി പാര്‍ട്ടിയുടെ പേരെഴുതിയ തൊപ്പിധരിച്ചാണ് എത്തിയത്. കെജ്‌രിവാള്‍ സഞ്ചരിച്ച തുറന്ന വാഹനത്തിന് അടുത്തെത്തിയ ശേഷം പെട്ടെന്ന് തൊപ്പി വലിച്ചൂരിയെറിഞ്ഞ് അടിക്കുകയായിരുന്നു.
നേരത്തെയും സമാനമായ ആക്രമണമുണ്ടായിട്ടും എന്തുകൊണ്ട് പൊലിസ് മുന്‍കരുതല്‍ എടുത്തില്ലെന്ന ചോദ്യമുയര്‍ന്നിട്ടുണ്ട്. ആയുധങ്ങളുമായി കൂടെ രണ്ടു ഉദ്യോഗസ്ഥര്‍, രണ്ടു മൊബൈല്‍ സ്‌ക്വാഡ്, കമാന്‍ഡോ യൂനിറ്റിലെയും സി.ആര്‍.പി.എഫിലെയും ഉദ്യോഗസ്ഥര്‍, എമര്‍ജന്‍സി റെസ്‌പോണ്‍സ് വെഹിക്കിള്‍ തുടങ്ങിയവയും സുരക്ഷാ സംഘത്തിന്റെ ഭാഗമാണ്. തന്നെപ്പോലെ തുടര്‍ച്ചയായി ആക്രമണത്തിനിരയാവേണ്ടി വന്ന ഒരു മുഖ്യമന്ത്രിയും ഉണ്ടായിരിക്കില്ലെന്ന് ഇന്നലെ കെജ്‌രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ സുരക്ഷ, പ്രതിപക്ഷപാര്‍ട്ടി കൈയാളുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് ഡല്‍ഹി.
എല്ലാ സംസ്ഥാനത്തും അതത് സംസ്ഥാന പൊലിസിനാണ് മുഖ്യമന്ത്രിയുടെ സംരക്ഷണ ചുമതല. ഡല്‍ഹിയില്‍ അത് ബി.ജെ.പിക്കാണ്- കെജ്‌രിവാള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."