മുഹമ്മദ് സിനാന്‍ രചിച്ച ബാല സാഹിത്യ നോവല്‍ 'ജെയ്ദ ബ്രിഡ്ജ്' പ്രകാശനം ചെയ്തു
ദോഹ: ചാമക്കാല ന്ഹജുര്‍ റശാദ് സെക്കന്ററി വിദ്യാര്‍ത്ഥി മുഹമ്മദ് സിനാന്‍ രചിച്ച ബാല സാഹിത്യ നോവല്‍ 'ജെയ്ദ ബ്രിഡ്ജ്' പ്രകാശിതമായി. ലോക മുസ്ലിം പണ്ഡിത സഭയുടെ ജനറല്‍ സെക്രട്ടറി ഡോ. അലി മുഹ്‌യിദ്ദീന്‍ അല്‍ ഖറദാഗി സിറിയന്‍ എഴുത്തുകാരനു ഖല്ദൂന് കോപ്പി കൈമാറിയാണ് പ്രകാശനം നിര്‍വഹിച്ചത്.
ഇസ്ലാം കഥയെഴുത്തിനെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും ഖുര്‍ആനിന്റെ വലിയൊരു ഭാഗം തന്നെ ചരിത്ര കഥകളാണെന്നും അദ്ദേഹം പറഞ്ഞു. കഴിവുകള്‍ കൂടുതല്‍ പരിപോഷിപ്പിച്ചു കൂടുതല്‍ മൂല്യമുള്ള കഥകള്‍ എഴുതുവാന്‍ ഈ യുവ എഴുത്തുകാരന് സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
ലോക മുസ്ലിം പണ്ഡിത സഭയുടെ ആസ്ഥാനത്തു വെച്ച് നടന്ന ചടങ്ങില്‍ ഇസ്ലാം ഓണ്‍ വെബ് ഡയറക്ടര്‍ ഫൈസല്‍ നിയാസ് ഹുദവി അധ്യക്ഷത വഹിച്ചു. മാനസം പുബ്ലിക്കേഷന്‍സ് ഡയറക്ടര്‍ ശരീഫ് സി പി, പ്രൊഫഷണല്‍ ഗ്രൂപ്പ് ഡയറക്ടര്‍ അലി ഹസന്‍ ഹുദവി, വജീഹുദ്ദീന് വാഫി, മന്‍സൂര്‍ ഹുദവി പുല്ലൂര്‍, സിറാജുല്‍ ഹഖ് ഹുദവി, അഹ്മദ് ഹുദവി, സലാഹുദ്ദീന്‍ ഹുദവി, ഡോ. സഫ്‌വാന്‍, ലുഖ്മാന്‍ റഹ്മാനി, സല്‍മാന്‍ കാളാവ് തുടങ്ങിയവര്‍ സംബന്ധിച്ചു.
അറുപത് പേജുകളുള്ള പുസ്തകം പ്രസിദ്ധീകരിച്ചത് കോട്ടക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാനസം പുബ്ലിക്കേഷന്‍സ് ആണ്. ശരീഫ് സി പി യാണ് പുസ്തകത്തിന് വര നിര്‍വഹിച്ചത്.
നേരത്തെ ചാമക്കാല ന്ഹജുര്‍ റശാദ് ഇസ്ലാമിക് കോളേജില്‍ വച്ചും പ്രകാശന കര്‍മം നടന്നു. കോളേജിന്റെ കാര്യദര്‍ശി ഹൈദര്‍ ഹാജിയില്‍ നിന്ന് ശംസുദ്ദീന്‍ ഹാജി ആദ്യ പ്രതി ഏറ്റു വാങ്ങി. പ്രിന്‍സിപ്പല്‍ ഷാഫി ഹുദവി അധ്യക്ഷത വഹിച്ചു. അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവി, ഡോ. സലാഹുദ്ദീന്‍ വാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഖത്തര്‍ മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന ഡോ. കെ.എം ബഹാഉദ്ദീന്‍ ഹുദവിയുടേയും നസ്മയുടേയും മകനാണ് പതിനാലുകാരനായ മുഹമ്മദ് സിനാൻ .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."