എം.എച്ച് 370: തെരച്ചില്‍ അവസാനിപ്പിക്കുന്നു
ക്വാലാലംപൂര്‍: കാണാതായ എം.എച്ച് 370 നു വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിക്കാന്‍ നീക്കം. രണ്ടു വര്‍ഷം മുമ്പാണ് വിമാനം കാണാതായത്. നിലവിലുള്ള ശ്രമവും പരാജയപ്പെട്ടാല്‍ തെരച്ചില്‍ തല്ക്കാലം അവസാനിപ്പിക്കുമെന്ന് ദൗത്യസംഘത്തിലുള്ള മലേഷ്യ, ചൈന, ആസ്ത്രേലിയ രാജ്യങ്ങള്‍ അറിയിച്ചു. ക്വാലാലംപൂരില്‍ നിന്നും ബെയ്ജിങ്ങിലേക്കുള്ള യാത്രാമധ്യേ 2014 മാര്‍ച്ച് എട്ടിനാണ് 239 പേരുമായി യാത്രതിരിച്ച എം.എച്ച് 370 വിമാനം കാണാതായത്. ചൈനീസ് പൗരന്മാരായിരുന്നു യാത്രക്കാരില്‍ ഏറെയും. ഇന്ത്യന്‍ മഹാസമുദ്രത്തിലെ തെരച്ചലിന് ഇതുവരെ 135 ദശലക്ഷം ഡോളര്‍ ചെലവഴിച്ചു. 1.2 ലക്ഷം ചതുരശ്ര കി.മി പ്രദേശത്താണ് തെരച്ചില്‍ നടന്നത്.
വിമാനത്തെ കുറിച്ച് സ്ഥിരമായി തെരച്ചില്‍ അവസാനിപ്പിക്കില്ല. വിമാന അവശിഷ്ടം എവിടെയെന്ന് വ്യക്തമായ തെളിവ് ലഭിച്ചാല്‍ തെരച്ചില്‍ പുനഃരാരംഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. തെരച്ചില്‍ വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുമെന്നും മലേഷ്യന്‍ ഗതാഗത മന്ത്രി പറഞ്ഞു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ നേരത്തെ ആഫ്രിക്കന്‍ ബീച്ചുകളില്‍ അടിഞ്ഞിരുന്നു. എന്നാല്‍ വിമാനം എവിടെയാണ് തകര്‍ന്നു വീണത് എന്നത് സംബന്ധിച്ച് വിവരം നല്കാന് ഈ അവശിഷ്ടങ്ങള്‍ക്ക് സാധിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."