ബി.എസ്.എഫ് ജവാന്‍ മരിച്ചു: എലിപ്പനിയെന്ന് സംശയം
കൊല്ലം: പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കുന്നത്തൂര്‍ സ്വദേശിയായ ബി.എസ്.എഫ് ജവാന്‍ മരിച്ചു. കുന്നത്തൂര്‍ ഐവിള ചരുവിളപുത്തന്‍ വീട്ടില്‍ പൊടിയന്റെയും ഓമനയുടെയും മകന്‍ സോമരാജന്‍ (38) ആണ് മരിച്ചത്. എലിപ്പനി പിടിപെട്ടാണ് മരണമെന്ന് സംശയമുണ്ട്. പശ്ചിമ ബംഗാളിലെ കല്യാണി എന്ന സ്ഥലത്തായിരുന്നു ഇദ്ദേഹം സേവനത്തിലുണ്ടായിരുന്നത്. അവധിക്ക് നാട്ടിലെത്തിയതായിരുന്നു. പനിയാണെന്ന സംശയത്തെ തുടര്‍ന്ന് ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് നിരവധി തവണ ആശുപത്രിയിലെത്തിയെങ്കിലും യഥാര്‍ഥ രോഗവിവരം കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞിരുന്നില്ല. പിന്നീട് അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്നലെ സംസ്‌ക്കരിച്ചു. ബിന്ദു ഭാര്യയും ജയലക്ഷ്മി, അമര്‍നാഥ് എന്നിവര്‍ മക്കളുമാണ്. രാജസ്ഥാനില്‍ ബി.എസ്.എഫ് ജവാനായ ഉദയന്‍ ഏക സഹോദരനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."