മീന്‍വല്ലം ജലവൈദ്യുതപദ്ധതി നാലാംവര്‍ഷത്തിലേക്ക്; പാലത്തിനുള്ള ഉത്തരവ് കടലാസിലൊതുങ്ങുന്നു
കല്ലടിക്കോട്: ജില്ലയിലെ പ്രധാന ജലവൈദ്യുതപദ്ധതിയായ മീന്‍വല്ലം പദ്ധതി നാലാംവര്‍ഷത്തിലേക്ക് കടക്കുമ്പോഴും പുഴക്കുകുറുകെയുള്ള നടപ്പാലം കടലാസിലൊതുങ്ങുന്നു. കല്ലടിക്കോടന്‍ മലനിരകളുടെ പാര്‍ശ്വഭാഗങ്ങളില്‍ വല്ലം ചെറുകിട ജലവൈദ്യുതപദ്ധതി വന്‍വിജയത്തിലാണ്. ജലവിഭവത്തെ നല്ലരീതിയിലുപയോഗിച്ച് വൈദ്യുതോല്‍പാദനം സാധ്യമാക്കുകയെന്ന ലക്ഷ്യം വന്‍വികസന നേട്ടമാണുണ്ടാക്കിയിരിക്കുന്നത്.
എന്നാല്‍ പദ്ധതി നാലാംവര്‍ഷത്തിലെത്തി നില്‍ക്കുമ്പോള്‍ മീന്‍വല്ലം ജലവൈദ്യുതപദ്ധതിയില്‍ നിന്നുള്ള ഉത്പാദനത്തില്‍നിന്നുള്ള വരുമാനവും റെക്കോര്‍ഡിലാണ്. മണ്ണാര്‍ക്കാട് താലൂക്കിലെ കരിമ്പ പഞ്ചായത്തില്‍പെട്ട സ്ഥലത്ത് നാലുവര്‍ഷംമുമ്പ് ഓഗസ്റ്റ് 29 നാണ് മീന്‍വല്ലപദ്ധതിയുടെ ഉത്ഘാടനം നടന്നത്. പദ്ധതി കമ്മിഷന്‍ ചെയ്തപ്പോള്‍ ഒരു തദ്ദേശ സ്ഥാപനം നടപ്പിലാക്കുന്ന രാജ്യത്തെതന്നെ പ്രഥമ ചെറുകിട വൈദ്യുതപദ്ധതിയെന്ന് രാജ്യാന്തര ബഹുമതിയും മീന്‍വല്ലം പദ്ധതി നേടിയിരുന്നു. മൂന്ന് മെഗാവാട്ട് ശേഷിയുള്ള രണ്ട് ജനറേറ്ററുകള്‍ വഴി ഒരു ലക്ഷം യൂണിറ്റ് വൈദ്യുതയാണ് ഇവിടെനിന്നും പ്രതിവര്‍ഷം ഉത്പാദിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും വൈദ്യുതി വകുപ്പിന്റെ പിന്തുണകൂടി പദ്ധതിക്കുള്ളതിനാല്‍ ആദ്യവര്‍ഷം തന്നെ പദ്ധതിയില്‍ നിന്നും മൂന്നുകോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. കാലവര്‍ഷം ശക്തമാവുന്ന ജൂണ്‍ജൂലൈ മാസങ്ങളിലാണ് മീന്‍വല്ലത്തുനിന്നും കൂടുതല്‍ വൈദ്യുതിയുല്‍പാദനം നടക്കുന്നത്.
കഴിഞ്ഞ സീസണില്‍ മീന്‍വല്ലത്തുനിന്നും 56 ലക്ഷം യൂണിറ്റ് വൈദ്യുതിയുല്‍പാദിപ്പിച്ചു. ഇതുവരെ വൈദ്യുതി വകുപ്പിന് 2 കോടി 68 ലക്ഷം യൂണിറ്റ് വൈദ്യുതി നല്‍കിയിട്ടുണ്ട്. മീന്‍വല്ലത്തെ വൈദ്യുതി കല്ലടിക്കോട്ടെ 110 കെ.വി. സബ്‌സ്റ്റേഷനുമായി ബന്ധിപ്പിച്ചുകൊണ്ടാണ് വിതരണം നടത്തുന്നത്.
20 കോടി രൂപ മുതല്‍മുടക്കുള്ള പദ്ധതിക്ക് 8 കോടി രൂപ നബാര്‍ഡ് നല്‍കിയിട്ടുണ്ടെന്നിരിക്കെ നബാര്‍ഡ് നല്‍കിയ ലോണ്‍ തുക ഈ വര്‍ഷത്തോടെ തീരും. ജില്ലാപഞ്ചായത്തിനു കീഴിലുള്ള പാലക്കാട് സ്‌മോള്‍ ഹൈഡ്രോ പ്രോജക്ട് കമ്പിനി മാനേജിങ് ഡയറക്ടര്‍ കൂടിയായ ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെയും വൈസ്പ്രസിഡന്റിന്റെയും നേതൃത്വത്തിലാണ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. 90 ലക്ഷം യൂണിറ്റാണ് ഈ സീസണില്‍ ലക്ഷ്യമിട്ടിരുന്നെങ്കിലും മണ്‍സൂണില്‍ ഇത് മൂന്ന്‌കോടി യൂണിറ്റിലെത്താന്‍ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവര്‍ഷങ്ങളെയുപേക്ഷിച്ച് ഇത്തവണ കാലവര്‍ഷം കനത്തതും പ്രതീക്ഷിച്ചതിലും കൂടുതല്‍ മഴ ലഭിച്ചതും പദ്ധതിയില്‍ നിന്നുള്ള വൈദ്യുതിയുല്‍പാദനത്തിനു നേട്ടമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."