ജലീലിന്റെ രാജിക്കായി ആറാം നാളിലും സംസ്ഥാനം പ്രക്ഷുബ്ധം : പാലക്കാട്ടും കോട്ടയത്തും സംഘര്‍ഷം
പാലക്കാട്/ കോട്ടയം:മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് പാലക്കാട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ സംഘര്‍ഷം. കോട്ടയത്തും കൊല്ലത്തും യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. പല ജില്ലാ കേന്ദ്രങ്ങളിലെയും പ്രതിഷേധ പ്രകടനങ്ങള്‍ തുടരുകയാണ്.
പാലക്കാട് പൊലിസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടി. വി.ടി ബല്‍റാം എം.എല്‍.എക്കും ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റു. കലക്ട്റേറ്റിലേക്കു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കലക്ടറേറ്റിലെ പൊലിസ് ബാരിക്കേഡുകള്‍ തകര്‍ത്തു മുന്നേറിയ പ്രവര്‍ത്തകരെ പൊലിസ് തടയുകയും ഉന്തു തള്ളും ഉണ്ടാകുകയും ചെയ്തു.
ഇവര്‍ക്കുനേരേ പൊലിസ് ലാത്തിവീശിയതോടെയാണ് സമരക്കാരും കൊടികളുമായി തിരിച്ചു തല്ലിയത്. ഇതോടെ കൂട്ടത്തല്ലായി മാറി. അക്രമത്തില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കോട്ടയത്ത് യു.വമോര്‍ച്ച മാര്‍ച്ചും സംഘര്‍ഷത്തിലെത്തി. സമരക്കാര്ക്കുനേനേരെ പൊലിസ് ലാത്തി വീശിയതോടെയാണ് സംഘര്‍ഷത്തിലേക്ക് വഴിവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."