HOME
DETAILS

കുട്ടനാട്ടില്‍ വീടുകളുടെ ശുചീകരണം പൂര്‍ത്തിയാകുന്നു

  
backup
September 02 2018 | 21:09 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f

 

ചങ്ങനാശേരി: കുട്ടനാട്ടിലെ ജലനിരപ്പ് താഴ്ന്നു. വീടുകളുടെ ശുചീകരണം പൂര്‍ത്തിയാകുന്നു. എന്നാല്‍ പരിസരങ്ങള്‍ ചെളിക്കുഴിയായി തുടരുകയാണ്. ശുദ്ധജലക്ഷാമം രൂക്ഷമായി.
ഭൂരിപക്ഷം സ്ഥലങ്ങളിലും വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചിട്ടില്ല. ചങ്ങനാശേരി താലൂക്കിലെ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിഞ്ഞിരുന്ന തൊണ്ണൂറുശതമാനം ആളുകളും വീടുകളില്‍ മടങ്ങിയെത്തിയെങ്കിലും പ്രളയം താണ്ഡവമാടിയ കുട്ടനാട്ടില്‍ ദുരിതം അവസാനിക്കുന്നില്ല.
കുട്ടനാട് വെള്ളത്താല്‍ ചുറ്റപ്പെട്ട നലിയിലാണെങ്കിലും കുടിക്കാന്‍ ശുദ്ധജലം കിട്ടാനില്ലെന്നത് വലിയ പ്രതിസന്ധിയാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നും ലഭിച്ച കുപ്പിവെള്ളം മാത്രമാണ് കുട്ടനാട്ടുകാരുടെ കൈവശമുള്ളത്.
കുടിക്കാനും ആഹാരം പാകം ചെയ്യാനും ഈ വെള്ളമാണ് ഏക ആശ്രയം. പ്രദേശവാസികള്‍, ചങ്ങനാശേരിയിലോ ആലപ്പുഴയിലോ എത്തിയാണ് കുപ്പിവെള്ളം ശേഖരിക്കുന്നത്. മുട്ടാര്‍, വേഴപ്ര നിവാസികള്‍ എടത്വായിലെത്തിയാണ് കുപ്പിവെള്ളം വാങ്ങിയത്.
രാമങ്കരി, കിടങ്ങറ, നെടുമുടി പ്രദേശങ്ങളില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചത് വെള്ളവും പലവൃഞ്ജന സാധനങ്ങളും പച്ചക്കറികളും വാങ്ങാന്‍ ആളുകള്‍ക്ക് സഹായകമായി. കാവാലം, കൃഷ്ണപുരം, വാലടി പ്രദേശങ്ങളിലും വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചത് ജനങ്ങള്‍ക്ക് ആശ്വാസമായി. വീടുകളിലേയും വ്യാപാരസ്ഥാപനങ്ങളിലേയും സാധനസാമഗ്രഹികളും വസ്ത്രങ്ങളും വെയിലത്തുണങ്ങുന്നത് കുട്ടനാട്ടിലെ പ്രധാന ദൃശ്യങ്ങളിലൊന്നാണ്.
എ.സി റോഡരികിലെ ചില പ്രദേശങ്ങളില്‍ മാത്രമാണ് വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചിരിക്കുന്നത്. വെളിയനാട്, മാമ്പുഴക്കരി, മിത്രക്കരി, ചേന്നങ്കരി, മുട്ടാര്‍, കൈനകരി, ചമ്പക്കുളം, കാവാലം, പുളിങ്കുന്ന്, കണ്ണാടി പ്രദേശങ്ങളിലൊന്നും വൈദ്യുതി എത്തിയിട്ടില്ല.
വൈദ്യുതി വകുപ്പിലെ നിരവധി ഉദ്യോഗസ്ഥര്‍ ജോലികളുമായി രംഗത്തുണ്ടെങ്കിലും ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കും പോസ്റ്റുകള്‍ക്കും ലൈനുകള്‍ക്കുമുണ്ടായ തകര്‍ച്ച വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുന്നതിന് വലിയ തടസമായിരിക്കുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളുടെ അടുത്ത് പോകുന്നത് ഒഴിവാക്കണം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  3 months ago
No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago
No Image

തൃശൂര്‍ നഗരത്തില്‍ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala
  •  3 months ago
No Image

മനുഷ്യന്റേതെന്ന് സംശയം; ഷിരൂരില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി

Kerala
  •  3 months ago