തേന്‍മഴ പെയ്ത ഇശല്‍ ഗാനങ്ങള്‍
തലശേരി: 'മിഅ്‌റാജ് രാവിലെ കാറ്റേ...മരുഭൂതണുപ്പിച്ച കാറ്റേ...' എന്ന എരഞ്ഞോളി മൂസയുടെ ഈപാട്ടിനൊപ്പമാണ് അദ്ദേഹം ഭക്തിയുടെ കടലാഴങ്ങളില്‍ മുങ്ങി നിവര്‍ന്നത്. പി.ടി അബ്ദുറഹ്മാന്‍ രചിച്ച ചാന്ദ്പാഷ ഈണം പകര്‍ന്ന ഈ വരികളിലൂടെ എരഞ്ഞോളി മൂസയെന്ന ഗായകനെ എന്നും ഓര്‍മിക്കാന്‍ സാധിക്കും.
'സുബ്ഹി ബാങ്കിനുണര്‍ന്നില്ല, ളുഹര്‍ നമ്മളറിഞ്ഞില്ല, അസര്‍ ബാങ്ക് വിളിച്ചല്ലോ... തുടങ്ങിയ വരികള്‍ ഏതൊരു ആസ്വാദകനേയും ഇരുത്തി ചിന്തിപ്പിക്കും. ജൂനിയര്‍ പി.ടി അബ്ദുറഹ്മാന്‍ രചിച്ച് കോഴിക്കോട് അബൂബക്കര്‍ സംഗീതം നല്‍കിയതാണ് ഈ ഗാനം. ഒരു മനുഷ്യന്റെ ജീവിത ഗതികളെ ലളിതമായ വരികളില്‍ വിവരിക്കുകയാണിവിടെ കവി. ദൈവത്തെ മറന്ന് ധാര്‍മിക ച്യുതിയില്‍ ജീവിക്കുന്ന മനുഷ്യനെ കേന്ദ്രീകരിച്ചാണ് ഇത്തരത്തിലുള്ള ഗാനം ശ്രോതാക്കളില്‍ എത്തുന്നത്.
'കെട്ടുകള്‍ മൂന്നും കെട്ടി, കട്ടിലില്‍ നിന്നെയും കേറ്റി ഒരു ദിനമുണ്ടൊരു യാത്ര...എന്ന് തുടങ്ങുന്ന വരികള്‍ മരണമെന്ന യാഥാര്‍ഥ്യത്തെ മറന്നുകൊണ്ട് അനുചിത ജീവിതം നയിക്കുന്നവര്‍ക്ക് മുന്നറിയിപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."