സെറ്റും മുണ്ടും ഉടുത്തു വിപ്ലവ തിരുവാതിരകള്‍ കളിക്കുന്ന പാര്‍ടി പ്രവര്‍ത്തകര്‍ പാട്രിയാര്‍ക്കിക്ക് വിധേയരല്ലേ?
ഈ പബ്ലിക് മൊറാലിറ്റി എന്നത് ഒരു കുഴപ്പം പിടിച്ച സംഗതിയാണ്. പബ്ലിക് സ്‌പെയ്‌സില്‍ നടത്തുന്ന ചുംബനങ്ങള്‍ ഇത്തരം മൊറാലിറ്റികളെ കുറെയൊക്കെ അഡ്രസ്സ് ചെയ്യുകയും അപ:നിര്‍മ്മിക്കുകയും ചെയ്യുന്നുണ്ടെന്ന ലിബറല്‍ വായനകളെ ശരീരം/വിസിബിളിറ്റി തുടങ്ങിയ സാമൂഹികപരമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു കൊണ്ട് തന്നെ താത്പര്യപൂര്‍വ്വം മുന്‍പ് നിരീക്ഷിച്ചിട്ടുള്ളതാണ്. സമൂഹം/സ്റ്റേറ്റ് നിര്‍മ്മിക്കുന്ന സര്‍വ്വയലന്‍സ്/ഐഡന്റിറ്റി തുടങ്ങിയ ഇടപാടുകളെ പരസ്യ ചുംബനങ്ങള്‍ കുറച്ചൊക്കെ അസ്വസ്ഥമാക്കിയിരുന്നു എന്നത് നിഷേധിക്കാവുന്നതല്ല. അതായത് എല്ലാതരത്തിലുള്ള മോറല്‍ കണ്‍സ്ട്രക്റ്റുകളെയും പൊളിച്ചെഴുതുക എന്ന 'വിപ്ലവ'കരമായ ഒരു ആശയം എന്ന നിലയിലായിരുന്നു ചുംബന സമരത്തെ കേരളത്തിന്റെ ലിബറല്‍ സമൂഹം ഒരിക്കല്‍ ഏറ്റെടുത്തത്. എന്നാല്‍ ഇതേ സോഷ്യല്‍ മൊറാലിറ്റിയെയും സര്‍വ്വയലന്‍സിനെയും കൂട്ടുപിടിച്ചു കൊണ്ട് തന്നെ നമ്മുടെ ലിബറല്‍ ജനാധിപത്യ വാദികള്‍ (സംഘി, സഖാ ഉള്‍പ്പെടെ) നിഖാബ് നിരോധനത്തിന് വേണ്ടി ഇപ്പോള്‍ നില കൊള്ളുന്നു എന്നതാണ് ലിബറല്‍ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ വിരോധാഭാസമായി തോന്നുന്നത്.
പിന്നെ പാട്രിയാര്‍ക്കിയാണ് വിഷയമെങ്കില്‍ മുസ്ലിം സമുദായത്തിലെ പാട്രിയാര്‍ക്കിയോട് മാത്രം സവിശേഷമായൊരു താത്പര്യം ലിബറലുകള്‍ക്ക് ഉണ്ടാകുന്നത് എന്ത് കൊണ്ടായിരിക്കും? അല്ലെങ്കില്‍ നിഖാബ്/പര്‍ദ്ദ ധരിക്കാത്ത മറ്റു സമുദായങ്ങളിലെ സ്ത്രീകള്‍ പാട്രിയാര്‍ക്കിക്ക് വിധേയര്‍ അല്ലെന്നാണോ? സാരി ഉടുക്കുന്നവര്‍, ഷോര്‍ട്‌സ് ഇടുന്നവര്‍, ബിക്കിനി ധരിക്കുന്നവര്‍ എല്ലാം പാട്രിയാര്‍ക്കിയെ മറികടന്നവരാണോ?
പിന്നെ വസ്ത്രങ്ങളുടെ കാര്യം മാത്രമെടുത്താല്‍ 'കേരള' സാരിയോളം പാട്രിയാര്‍ക്കലായ മറ്റേത് വസ്ത്രമുണ്ട് ഈ നാട്ടില്‍?
സെറ്റും മുണ്ടും ഉടുത്തു വിപ്ലവ തിരുവാതിരകള്‍ കളിക്കുന്ന പാര്‍ടി പ്രവര്‍ത്തകര്‍ പാട്രിയാര്‍ക്കിക്ക് വിധേയരല്ലേ?
പാട്രിയാര്‍ക്കി എന്നത് ഒരു 'പൊതു'വിന്റെ പ്രശ്‌നമല്ലേ. എല്ലാ മതങ്ങളും പൊളിറ്റിക്കല്‍ പാര്‍ടികളും ആ 'പൊതു'വിനെ ഉള്‍ക്കൊള്ളുന്നതല്ലേ? അപ്പോള്‍ ആ 'പൊതു'വിനെയല്ലേ സത്യത്തില്‍ നാം നേരിടേണ്ടത്? എന്തിന്, സ്റ്റേറ്റ് പോലും അടിസ്ഥാനപരമായി ഒരു പാട്രിയാര്‍ക്കല്‍ സംവിധാനം അല്ലെ?
പക്ഷേ ഇതൊന്നും അല്ല നിങ്ങള്‍ അഡ്രസ്സ് ചെയ്യാന്‍ ആഗ്രഹിക്കുന്ന പ്രശ്‌നങ്ങളെന്നു പൂര്‍ണ്ണ ബോധ്യമുള്ളത് കൊണ്ട്
ഉള്ളിലെ ഇസ്ലാമോഫോബിയ ഇങ്ങനെ ആവശ്യാനുസരണം ഛര്‍ദിച്ചു കൊണ്ടിരുന്നോളൂ എന്നു മാത്രമേ തത്കാലം പറയാനുള്ളൂ!
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."