കനോലി കനാല്‍ ശുചീകരണം ജൈവമാലിന്യങ്ങള്‍ നീക്കാന്‍ വിദഗ്ധരുടെ സഹായം തേടും
കോഴിക്കോട്: കനോലി കനാല്‍ ശുചീകരണം പൂര്‍ണ ജനപങ്കാളിത്തത്തോടെയാണ് നടക്കുന്നത്. കെട്ടികിടക്കുന്ന ജൈവ മാലിന്യങ്ങള്‍ നീക്കാന്‍ വിദഗ്ദരുട സഹായം തേടും.
ഞായറാഴ്ച ഇരുന്നുറോളം ആളുകളാണ് ശുചീകരണത്തില്‍ പങ്കാളിയായത്. ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ നേതൃത്വത്തില്‍ നടന്ന ശുചീകരണത്തില്‍ പ്രൊഫ.ടി. ശോഭീന്ദ്രന്‍, പ്രൊഫ.കെ ശ്രീധരന്‍ നിറവ് കോഡിനേറ്റര്‍ ബാബു പറമ്പത്ത് എന്നിവരും വിവിധ റസിഡന്റ്‌സ് അസോസിയേഷനുകള്‍പരിസ്ഥിതി പ്രവര്‍ത്തകര്‍, കേരള ശാസ്ത്രസാ ഹിത്യ പരിഷത്ത്, കാറ്ററിങ് അസോസിയേഷന്‍ നിറവ് പ്രവര്‍ത്തകര്‍ സൈന്‍ പ്രിന്റിങ് അസോസിയേഷന്‍, സന്നദ്ധ പ്രവര്‍ത്തകര്‍ പങ്കാളികളായി.
ആസ്റ്റര്‍ മിംമ്‌സിലെ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും എലിപനി പ്രതിരോധ ഗുളികകള്‍ നല്‍കി.
സൗജന്യ മെഡിക്കല്‍ സേവനവും ലഭ്യമാക്കിയിരുന്നു പുഞ്ചിരി ഓഫിസ് മുതല്‍ കരപറമ്പ് വരെ കനാലില്‍ കോഴി അവശിഷ്ങ്ങള്‍ ഉള്‍പ്പടെ ജൈവ മാലിന്യങ്ങള്‍ കുന്നുകൂടിയിട്ടുണ്ട് ഇത് നീക്കാന്‍ ഫയര്‍ഫോഴ്‌സ്‌പ്പെടെ വിദഗ്ദ സേനാംഗങ്ങളുടെ സഹായം ആവശ്യമാണെന്ന് ജില്ലാ കലക്ടറെ സന്നദ്ധ പ്രവര്‍ത്തകര്‍ അറിയിച്ചു.
അടിയന്തിര നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കി. കോഴിക്കോട് നഗരത്തിന്റെ ഹൃദയത്തിലൂടെ ഒഴുകുന്ന 112 കിലോമീറ്റര്‍ വിസ്തൃതിയുള്ള കനോലി കനാലിനെ പുനരുദ്ധരിക്കുകയാണ് ലക്ഷ്യം. ജനങ്ങളുടെ പൂര്‍ണ സഹകരണമുണ്ടെന്ന് ബാബു പറമ്പത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."