HOME
DETAILS
MAL
സമരങ്ങളെ അടിച്ചമര്‍ത്തുന്നത് ജനാധിപത്യത്തെ ദുര്‍ബലമാക്കും: ഉമ്മന്‍ചാണ്ടി
backup
September 19 2020 | 02:09 AM
തിരുവനന്തപുരം: സമരങ്ങളെ അടിച്ചമര്‍ത്തുന്ന പ്രവണത ജനാധിപത്യത്തെ ദുര്‍ബലമാക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടിയെ ആദരിക്കാനായി കെ.പി.സി.സി സംഘടിപ്പിച്ച ചടങ്ങില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തിനകത്ത് തെറ്റായ പ്രവണതകള്‍ വളര്‍ന്നുവരുന്നുണ്ട്. സമരത്തിനിറങ്ങുന്നവരെ ക്രൂരമായി തല്ലിച്ചതയ്ക്കുകയാണ്. വീണുകിടക്കുന്നവരെ പോലും വളഞ്ഞിട്ട് അക്രമിക്കുകയാണ്.
വി.ടി ബല്‍റാം ഉള്‍പ്പെടെയുള്ളവരെ കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തില്‍ പൊലിസ് മര്‍ദ്ദിച്ചു. ഇതൊരിക്കലും ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു.തന്നെ കുറിച്ചു പറഞ്ഞ നല്ല വാക്കുകള്‍ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായി കാണുന്നു. താന്‍ എന്തെങ്കിലുമൊക്കെയായിട്ടുണ്ടെങ്കില്‍ പാര്‍ട്ടിയും ജനങ്ങളുമാണ് അതിനു കാരണം. പാര്‍ട്ടി ടിക്കറ്റ് തരികയും ജനങ്ങള്‍ അംഗീകരിക്കുകയും ചെയ്തതുകൊണ്ടുമാത്രമാണ് നേട്ടങ്ങള്‍ ഉണ്ടായത്. തനിക്ക് കിട്ടിയ അംഗീകാരം പാര്‍ട്ടിക്കും ജനങ്ങള്‍ക്കുമാണ് സമര്‍പ്പിക്കുന്നത്.
പൊതുപ്രവര്‍ത്തനത്തിന്റെ ഏറ്റവും പ്രധാനഘടകം വ്യക്തിബന്ധങ്ങളാണ്. വേറെ അത്ഭുതങ്ങളൊന്നുമില്ല. പൊതുപ്രവര്‍ത്തന രംഗത്ത് നില്‍ക്കുന്നവര്‍ വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്തിയേ മതിയാകൂ. പൊതുപ്രവര്‍ത്തകരുടെ സാന്നിധ്യം ജനങ്ങള്‍ ഇഷ്ടപ്പെടുന്നതുകൊണ്ടാണിത്. അവരുമായി നല്ല ബന്ധം പുലര്‍ത്തിയാല്‍ മാത്രമെ പൊതുരംഗത്ത് ശോഭിക്കാനാവൂ എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."