സമരക്കാര്‍ക്കെതിരേ ഹൈക്കോടതി
കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം
കൊച്ചി: കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു സമരം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് സര്‍ക്കാരിനു ഹൈക്കോടതി നിര്‍ദേശം നല്‍കി. ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാനാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശം നല്‍കിയത്.
സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ക്കും സമരങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയ കോടതി ഉത്തരവ് ലംഘിച്ചവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് അഡ്വ. ജോണ്‍ നുമ്പേലിയും മറ്റും സമര്‍പ്പിച്ച ഇടക്കാല ഹരജിയാണ് കോടതി പരിഗണിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ കോണ്‍ഗ്രസ്, ബി.ജെ.പി, മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ സമരങ്ങളും രണ്ട് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നടത്തിയ പ്രകടനങ്ങളും കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ഹരജിക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
കോടതി ഉത്തരവ് നടപ്പാക്കിയത് സംബന്ധിച്ച് പൊലിസില്‍ നിന്നും റിപ്പോര്‍ട്ട് തേടണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടു.
കേസില്‍ എതിര്‍കക്ഷികളായ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോടതി നേരത്തെ നോട്ടിസയച്ചിരുന്നു. ഇതില്‍ യു.ഡി.എഫിന് വേണ്ടി അഭിഭാഷകന്‍ ഇന്നലെ ഹാജരായി. മറ്റ് പാര്‍ട്ടികള്‍ക്കു വേണ്ടി ഇതുവരെ ആരും ഹാജരായിട്ടില്ല.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും എന്‍.ഐ.എയും ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക പ്രതിഷേധം നടന്നിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയായിരുന്നു മിക്ക പ്രതിഷേധ സമരങ്ങളും നടക്കുന്നതെന്നു ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."