പുനരധിവാസം; റസാഖിന്റെ കുടുംബത്തിന് പ്രഥമ പരിഗണന നല്‍കുമെന്ന് മന്ത്രി
തലപ്പുഴ: തലപ്പുഴ മക്കിമലയിലെ ഉരുള്‍പ്പൊട്ടലില്‍ മരിച്ച റസാഖിന്റെ കുടുംബത്തിന് പുനരധിവാസത്തില്‍ പ്രഥമ പരഗണന നല്‍കുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. റസാഖിന്റെ മക്കളെയും ക്യാംപില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഓഗസ്റ്റ് ഒന്‍പതിനാണ് മക്കിമലയില്‍ ഉരുള്‍പ്പൊട്ടി മംഗലശേരി റസാഖ് ഭാര്യ സീനത്ത് എന്നിവര്‍ മരണപ്പെട്ടത്. റസാക്കിന്റെ മൂന്ന് മക്കള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഉരുള്‍പ്പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് പ്രദേശത്തെ 22 കുടുംബങ്ങള്‍ ഇപ്പോഴും തലപ്പുഴ ചുങ്കം സെന്റ് തോമസ് പള്ളി ഓഡിറ്റോറിയത്തിലെ ദുരിതാശ്വാസ ക്യാംപിലാണ് കഴിയുന്നത്.
സി.പി.ഐ ജില്ലാ സെക്രട്ടറി കെ. രാജന്‍ എം.എല്‍.എ, മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ്, വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭരാജന്‍ എന്നിവരും സി.പി.ഐ നേതാക്കളും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."