HOME
DETAILS

സര്‍ക്കാര്‍ സഹായം കാത്ത് 1000 ഏക്കര്‍ പാടം: വൈകിയാല്‍ തരിശാക്കിടേണ്ടി വരും

  
backup
September 03 2018 | 02:09 AM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%82-%e0%b4%95%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d


കല്‍പ്പറ്റ: ഈ കാലവര്‍ഷത്തുണ്ടായ കൃഷിനാശത്തിനുള്ള സര്‍ക്കാര്‍ സഹായം വൈകിയാല്‍ വെണ്ണിയോട് പ്രദേശത്ത് തരിശിടേണ്ടിവരിക ഏകദേശം 1000 ഏക്കര്‍ പാടം. ജോലിക്ക് ആളെ വിളിച്ചാല്‍ കൂലികൊടുക്കാനോ തൊഴിലാളികളില്ലാതെ ജോലികള്‍ മുന്നോട്ട് കൊണ്ടുപോവാനോ സാധിക്കാത്ത ദുരവസ്ഥയിലാണ് ജനം.
വെള്ളം ഇറങ്ങുന്നതോടെ പാടത്ത് നഞ്ചകൃഷിയിറക്കാന്‍ വിത്തും പണവും ഇല്ലാതെ വലയുകയാണ് കര്‍ഷകര്‍. ഒറ്റക്കും പാടശേഖര സമിതികളിലൂടെ കൂട്ടായും നെല്‍കൃഷി ചെയ്യുന്നവര്‍ വെണ്ണിയോടു മേഖലയില്‍ നിരവധിയാണ്. നഞ്ചകൃഷിക്കായി നേരത്തെ തയാറാക്കിയ ഞാറ് ദിവസങ്ങള്‍ നീണ്ട വെള്ളപ്പൊക്കത്തില്‍ നശിച്ചു. ഇനി വിതക്കണമെങ്കില്‍ വിത്ത് വിലക്ക് വാങ്ങണം. വിത്ത് ക്വിന്റലിനു 4000 രൂപയോളമാവും.
പാടം കൃഷിക്കായി പരുവപ്പെടുത്തുന്നതിനും പണം വേണം. എന്നാല്‍ കൃഷിക്കാരില്‍ ഭൂരിപക്ഷവും നിത്യവൃത്തിക്കുപോലും പരക്കം പായുന്ന അവസ്ഥയിലാണ്. ജനങ്ങളില്‍ 90 ശതമാനവും ഉപജീവനത്തിനു കാര്‍ഷിക വൃത്തിയെ ആശ്രയിക്കുന്ന വെണ്ണിയോട് പ്രദേശം വാഴകൃഷിക്കും പ്രസിദ്ധമാണ്. ഓണക്കാലത്തിനു തൊട്ടുമുന്‍പ് വിളവെടുക്കാന്‍ പാകത്തില്‍ ഓരോ വര്‍ഷവും വാഴകൃഷിയിറക്കുന്നവര്‍ പ്രദേശത്ത് നൂറുകണക്കിനു വരും. വാഴക്കുല വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഭാഗമാണ് കര്‍ഷകര്‍ നെല്‍കൃഷിയില്‍ മുടക്കുന്നത്. ഇക്കുറി വാഴകൃഷിയും അപ്പാടെ വെള്ളമെടുത്തു. പ്രളയം ഉണ്ടായ വാഴത്തോപ്പുകളില്‍നിന്നു ഒരു വാഴക്കന്നുപോലും ലഭിക്കാത്ത അവസ്ഥയിലാണ് കൃഷിക്കാര്‍. ഇനി വാഴകൃഷി ഇറക്കണമെങ്കില്‍ പുറമേനിന്നു കന്നുകള്‍ വാങ്ങണം. മേട്ടുപ്പാളയം, ട്രിച്ചി എന്നിവിടങ്ങളില്‍നിന്നു കന്നു കൊണ്ടുവരുമ്പോള്‍ ഒന്നിനു 18 രൂപയോളം വിലയാകും. കനത്തമഴയിലും വെള്ളപ്പൊക്കത്തിലും കാപ്പി, കുരുമുളക്, കമുക് കൃഷികള്‍ക്കും വന്‍ നാശമാണ് സംഭവിച്ചത്. ഒരേക്കറില്‍ വാഴകൃഷിയിറക്കുമ്പോള്‍ 70 തൊഴില്‍ ദിനങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. ഇത്രയും സ്ഥലത്ത് നെല്‍കൃഷിയാണെങ്കില്‍ സ്ത്രീ തൊഴിലാളിക്കു മാത്രം 25 തൊഴില്‍ദിനങ്ങള്‍ ലഭിക്കും. എന്നിരിക്കെ കര്‍ഷകര്‍ക്കു നെല്ല്, വാഴ കൃഷിയിറക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാവുന്നത് നാട്ടില്‍ വേലയും കൂലിയും ഇല്ലാതാകുന്നതിനും കൊടിയ ദാരിദ്ര്യത്തിനും കാരണമാകം. കാലവര്‍ഷത്തിനിടെ വിളനാശം സംഭവിച്ചവര്‍ക്കു സഹായധനം നല്‍കുമെന്നു അധികാരികള്‍ പറയുന്നുണ്ടെങ്കിലും വെണ്ണിയോട് പ്രദേശത്തുണ്ടായ യഥാര്‍ഥ കാര്‍ഷികനഷ്ടം കൃഷി വകുപ്പ് തിട്ടപ്പെടുത്തിയിട്ടില്ല.
കോട്ടത്തറ കൃഷിഭവന്‍ പരിധിയിലാണ് വെണ്ണിയോട്. കൃഷിഭവനില്‍ ഓഫീസറുടെ കസേരയില്‍ രണ്ടാഴ്ചയായി ആളില്ല. നേരത്തേ പ്രകൃതിക്ഷോഭത്തില്‍ സംഭവിച്ച കൃഷിനാശത്തിനുള്ള സമാശ്വാസധനം ഇതുവരെ ലഭിക്കാത്ത അനുഭവവും കൃഷിക്കാര്‍ക്കു മുന്നിലുണ്ട്. 2013-14ലെ കാലവര്‍ഷത്തില്‍ ജില്ലയില്‍ കൃഷി നശിച്ചവര്‍ക്കായി അനുവദിച്ച അഞ്ചരക്കോടി രൂപയുടെ വിതരണം ഇതുവരെ നടന്നിട്ടില്ല. നെല്‍കൃഷിയിറക്കുന്നതിനു ഏക്കറിനു കാല്‍ ലക്ഷം രൂപ വീതം അടിയന്തര സഹായം ലഭിക്കണമെന്നാണ് വെണ്ണിയോടും സമീപങ്ങളിലുമുള്ള കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. ആഭരണങ്ങള്‍ പണയപ്പെടുത്തിയതടക്കം കൃഷിക്കായി എടുത്ത വായ്പകള്‍ എഴുതിത്തള്ളുക, പലിശരഹിത ദീര്‍ഘാകാല വായ്പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും അവര്‍ ഉന്നയിക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  an hour ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  an hour ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 hours ago