ക്യാംപിലുള്ളവരെ സുരക്ഷിതത്വം ഉറപ്പുവരുത്തി മാറ്റിത്താമസിപ്പിക്കും: എ.കെ ബാലന്‍
വൈത്തിരി: സുരക്ഷിതത്വം ഉറപ്പു വരുത്തി ക്യാംപില്‍ നിന്നും ദുരിതബാധിതരെ മാറ്റി താമസിപ്പിക്കുമെന്ന് പട്ടിക ജാതി പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. സുഗന്ധഗിരിയില്‍ ദുരിത ബാധിതരായ പിന്നാക്ക വിഭാഗങ്ങള്‍ക്കുളള അധിക ദുരിതാശ്വാസ ധനസഹായത്തിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥലവും വീടും നഷ്ടമായവരെ പുനരധിവസിപ്പിക്കുകയെന്ന ശ്രമകരമായ ദൗത്യം എല്ലാവരുടേയും സഹകരണത്തോടെ പൂര്‍ത്തിയാക്കും. പ്രളയത്തില്‍ ദുരിതബാധിതരായവര്‍ക്ക് ഒരു തരത്തിലും ആശങ്കപ്പെടെണ്ടെന്നും പുനരധിവാസത്തിന് സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
10,000 രൂപയുടെ ചെക്ക് അമ്പതേക്കര്‍ കോളനിയിലെ കെമ്പിവെള്ളയ്ക്ക് മന്ത്രി കൈമാറി. മഴക്കെടുതി മൂലം ക്യാംപിലെത്തിയ കുടുംബങ്ങള്‍ക്ക് നല്‍കുന്ന 10,000 രൂപക്ക് പുറമെയാണ് പട്ടിക വര്‍ഗ വിഭാഗത്തിന് 10,000 രൂപയും, പട്ടിക ജാതി വിഭാഗത്തിന് 5,000 രൂപയും വകുപ്പ് കൂടുതലായി നല്‍കുന്നത്.
തൊഴിലും വീടും നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഇവര്‍ക്ക് അധിക ധനസഹായം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് 10,684 പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും 77,868 പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അധിക ധനസഹായം ലഭിക്കും.ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി.
പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി പ്രസാദ്, പട്ടിക വര്‍ഗ ഡയരക്ടര്‍ പി. പുകഴേന്തി, പട്ടിക ജാതി ഡയരക്ടര്‍ അലി അസ്ഗര്‍ പാഷ, ജില്ലാ പഞ്ചായത്ത് അംഗം പി.എന്‍ വിമല, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.എം സന്ധ്യ, അംഗങ്ങളായ എം.എം ജോസ്, പി.ഡി ദാസന്‍, സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് എന്നിവര്‍ സംബന്ധിച്ചു. സുഗന്ധഗിരി വൃന്ദാവന്‍ കുടുംബക്ഷേമ ഉപകേന്ദ്രം, പൂക്കോട് ഏകലവ്യ എം.ആര്‍.എസ് ക്യാംപുകളും മന്ത്രി സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."