ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പാകിസ്താനിലെ ഭീകര താവളങ്ങള്‍ക്കുനേരെ മിന്നലാക്രമണം നടത്തിയിരുന്നുവെന്ന കോണ്‍ഗ്രസ് അവകാശവാദത്തെ തള്ളി കേന്ദ്രം.
2016ന് മുന്‍പ് ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കിയത്.
മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരിന്റെ ഭരണകാലത്ത് ആറ് തവണ മിന്നലാക്രമണം നടത്തിയെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇത് ഉയര്‍ത്തികാട്ടി തങ്ങള്‍ വോട്ട് നേടാന്‍ ശ്രമം നടത്തില്ലെന്നും നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.
മിന്നലാക്രമണത്തെചൊല്ലി ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ വാക്‌പോര് തുടങ്ങിയ സാഹചര്യത്തില്‍ ജമ്മു സ്വദേശിയായ രോഹിത് ചൗധരിയെന്ന ആക്ടിവിസ്റ്റാണ് യു.പി.എ സര്‍ക്കാരിന്റെ കാലത്ത് മിന്നലാക്രമണം നടന്നിരുന്നോ എന്ന് ചോദിച്ച് കേന്ദ്രത്തെ സമീപിച്ചത്.
ഉത്തര കശ്മിരിലെ ഉറി മേഖലയിലെ സൈനിക താവളത്തിനുനേരെ 2016 സെപ്റ്റംബര്‍ 29ന് നടന്ന ആക്രമണത്തിന് തിരിച്ചടിയെന്ന നിലയിലാണ് മിന്നലാക്രമണം നടത്തിയത്. 2004നും 2014നും ഇടയില്‍ മിന്നലാക്രമണം നടന്നിരുന്നോ എന്നായിരുന്നു അദ്ദേഹം ചോദിച്ചിരുന്നത്.
ഡയരക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപറേഷന്‍സ് വഴി പ്രതിരോധ മന്ത്രാലയമാണ് ചോദ്യത്തിന് മറുപടി നല്‍കിയത്. 2016ലാണ് ആദ്യത്തെ മിന്നലാക്രമണം നടന്നതെന്നാണ് മറുപടിയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."