HOME
DETAILS
MAL
പഴയ കൊച്ചിന് പാലം പൊളിക്കുന്നത് തടഞ്ഞ് പുരാവസ്തു വകുപ്പ്
backup
July 22 2016 | 20:07 PM
ഷൊര്‍ണൂര്‍: പൊതുമരാമത്ത് വകുപ്പ് പഴയ കൊച്ചിന്‍പാലം പൊളിച്ചുനീക്കല്‍ നടപടിയുമായി മുന്നോട്ടു പോകുമ്പോള്‍ പാലം പൊളിച്ചു നീക്കുന്നത് നിര്‍ത്തിവെക്കാന്‍ പുരാവസ്തു വകുപ്പിന്റെ നിര്‍ദ്ദേശം. പാലത്തിന്റെ ചരിത്ര പ്രാധാന്യം കണക്കിലെടുത്തു കൊണ്ടാണ് പുരാവസ്തു വകുപ്പിന്റെ ഇടപെടല്‍. പുരാവസ്തു വകുപ്പും തൃശൂര്‍ സര്‍ക്കിള്‍ സൂപ്രണ്ട് ആര്‍ക്കിയോളജിസ്റ്റ് ശ്രീലക്ഷ്മിയാണ് തൃശൂര്‍ ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുള്ളത്.
പാലത്തിന്റെ അപകട സ്ഥിതി കണക്കിലെടുത്താണ് പൊതുമരാമത്ത് വകുപ്പ് പാലം പൊളിച്ചു നീക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍ അപകട സ്ഥിതി പരിഹരിച്ച് പാലത്തിന്റെ ശേഷിപ്പുകള്‍ നിലനിര്‍ത്തേണ്ടത് ചരിത്രപരമായ ആവശ്യമാണെന്നാണ് പുരാവസ്തു വകുപ്പിന്റെ ആവശ്യം. ടൂറിസ്റ്റുകളും വിനോദ പഠന യാത്രക്കാരുമായി നിരവധി പേര് ഭാരതപ്പുഴയും പാലവും കാണാന്‍ എത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."