ഒളികാമറ വിവാദം: പരാതിക്കാരന്റെ മൊഴിയെടുത്തു
കോഴിക്കോട്: രാഘവനെതിരായ ഒളികാമറ വിവാദത്തില്‍ പരാതിക്കാരനായ ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റും കോഴിക്കോട് മണ്ഡലം എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയുമായ അഡ്വ.പി.എ മുഹമ്മദ് റിയാസില്‍ നിന്നും അന്വേഷണസംഘം മൊഴിയെടുത്തു. കോഴിക്കോട് നോര്‍ത്ത് അസിസ്റ്റന്റ് കമ്മിഷനര്‍ മുന്‍പാകെയാണ് മുഹമ്മദ് റിയാസ് മൊഴി നല്‍കിയത്. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയും എം.പിയുമായ എം.കെ രാഘവന് അഞ്ചുകോടി തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ആവശ്യപ്പെട്ടുവെന്നും ഇതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നുമായിരുന്നു പരാതി.
ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ട വിഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരാതി. പരാതിയില്‍ അഴിമതി നിരോധന നിയമപ്രകാരവും ജനപ്രാതിനിധ്യ നിയമത്തിലെ ഉപവകുപ്പുകള്‍ പ്രകാരവും ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം പൊലിസ് കേസെടുത്തിരുന്നു. ഈ കേസിലായിരുന്നു മൊഴിയെടുക്കല്‍. നേരത്തെ ഇതേ സംഭവുമായി ബന്ധപ്പെട്ട് എം.കെ രാഘവന്റെ മൊഴി പൊലിസ് രേഖപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കലക്ടറും എം.പിയുടെ മൊഴിയെടുത്തിരുന്നു. ആരോപണത്തിലും പരാതിയിലും ഉറച്ചുനില്‍ക്കുന്നതായി മുഹമ്മദ് റിയാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."