കരേറ്റ പുതിയപാലം യാഥാര്‍ഥ്യമാകുന്നു
ഉരുവച്ചാല്‍: തലശ്ശേരിവളവുപാറ റോഡ് വികസനത്തിന്റെ ഭാഗമായി പുതുതായി നിര്‍മ്മിക്കുന്ന കരേറ്റ പുതിയപാലത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു.
മട്ടന്നുര്‍ നഗരസഭയെയും മാങ്ങാടിടം പഞ്ചായത്തിന്റെയും അതിര്‍ത്തി പ്രദേശം വേര്‍തിരിക്കുന്ന പാലംമാണിത്.
കഴിഞ്ഞ ഒരു വര്‍ഷം മുന്‍പ് നിര്‍മാണം തുടങ്ങിയ പാലത്തിന്റെ പ്രവൃത്തികള്‍ പല കാരണങ്ങള്‍ കൊണ്ട് നീണ്ടു പോവുകയായിരുന്നു.
നിലവിലുള്ള പാലത്തിലുടെ ഒരു വാഹനത്തിന് മാത്രം കടന്ന് പോവുവാനുള്ള വീതി മാത്രമാണുള്ളത്. ഇതിനാല്‍ മട്ടന്നൂര്‍-കുത്തുപറമ്പ് റൂട്ടില്‍ ഗതാഗതക്കുരുക്ക് പതിവായി മാറിയിരിക്കുകയാണ്
പുതിയ പാലത്തിന്റെ കോണ്‍കീറ്റ് പ്രവൃത്തിയുടെ ഭാഗമായുള്ള കമ്പിക്കെട്ടല്‍ ജോലിയാണ് ഇപ്പോള്‍ നടക്കുന്നത് .
ലോകബാങ്കിന്റെ സഹായത്തോടെ നടക്കുന്ന തലശ്ശേരി-വളവുപാറ റോഡ് നവീകരണത്തിന്റെ ഭാഗമായി 54 കിലോമീറ്ററിനകത്തുള്ള ഏഴ് പാലങ്ങളാണ് പുതുതായി നിര്‍മിക്കുന്നത്.
മെരുവമ്പായി, ഉളിയില്‍ പാലങ്ങളുടെ നിര്‍മാണം രണ്ട് വര്‍ഷമെടുത്താണ് കരാര്‍ കമ്പനികള്‍ക്ക് പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞത്. ഈ റോഡിന്റെ അപ്രോച്ച് നിര്‍മാണം പാതിവഴിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."