വ്യാജ സിദ്ധനെ പൊലിസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി
കൊണ്ടോട്ടി: വീട്ടമ്മയെയും മൂന്ന് മക്കളെയും മൂന്നാഴ്ചയോളം കാണാതായ സംഭവത്തില്‍ ജയിലിലായ വ്യാജ സിദ്ധനെ തുടരന്വേഷണത്തിനായി പൊലിസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. പുളിയംപറമ്പ് പൂക്കുലക്കണ്ടി ബൈത്തുനൂറഹ്മത്ത് എം.കെ അബ്ദുറഹ്മാന് തങ്ങളെ(36)യാണ് അന്വേഷണത്തിനായി നാലുദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വാങ്ങിയത്. മഞ്ചേരി സബ് ജയിലില്‍നിന്നും പ്രതിയുടെ പുളിയംപറമ്പ് വീട്ടിലെത്തിയച്ചാണ് തെളിവെടുപ്പ് നടത്തിയത്.
വീട്ടമ്മയേയും മൂന്ന് പെണ്‍കുട്ടികളെയും കഴിഞ്ഞ ഏപ്രില്‍ 30 മുതല്‍ മെയ് 21 വരെ കാണാതായ കേസിലാണ് ഇയാളെ അറസ്റ്റു ചെയ്ത്. യുവതിയുടെ 17 വയസുള്ള മകളെ വിവാഹം കഴിക്കുന്നതായി ദിവ്യസ്വപ്നദര്‍ശനം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് ഇയാള്‍ യുവതിയെയും മക്കളെയും വീട്ടില്‍ നിന്ന് ഇറക്കി തിരുവനന്തപുരത്ത് താമസിപ്പിച്ചത്. ചികിത്സക്കെത്തിയ സമയത്ത് വീട്ടമ്മയെ അപമാനിച്ചതായി പരാതിയുണ്ട്. ഇക്കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടത്താനാണ് വ്യാജ സിദ്ധനെ കസ്റ്റഡിയില്‍ വാങ്ങിയതെന്ന് പൊലിസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എത്തിച്ചു തെളിവെടുക്കുകയും ചെയ്യും.
വീട്ടമ്മയേയും മക്കളേയും കൊണ്ടുപോകാന്‍ ഉപയോഗിച്ച് കാര്‍ നേരത്തെ പൊലിസ് കണ്ടെത്തിയിരുന്നു. സിദ്ധന്റെ കൂട്ടാളി എടക്കര സ്വദേശി ജാബിറിനായി പൊലിസ് അന്വേഷണം തുടങ്ങി.ഇയാള്‍ ഒളിവിലാണ്. ഇയാളുടെ ഭാര്യ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."