HOME
DETAILS
MAL
വീട് നിര്‍മാണത്തിനായി നഗരസഭയില്‍ കുടുംബശ്രീ തൊഴിലാളികളും
backup
September 03 2018 | 02:09 AM
കൊണ്ടോട്ടി: വീട് നിര്‍മാണത്തിനായി ഇനി നഗരസഭയില്‍ കുടുംബശ്രീ തൊഴിലാളികളും. പി.എം.എ.വൈ പദ്ധതി പ്രകാരം അടക്കമുളള വീട് നിര്‍നാണം ഏറ്റെടുത്ത് നല്‍കാനാണ് കുടുംബശ്രീ പ്രവര്‍ത്തകരെ ഏല്‍പ്പിക്കുന്നത്. നഗരസഭയിലെ 70ലധികം കുടുംബശ്രീ പ്രവര്‍ത്തകര്‍ നിര്‍മാണ പ്രവൃത്തികളില്‍ പ്രാപ്തി നേടിയിട്ടുണ്ട്. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും നിര്‍മാണത്തിന് തൊഴിലാളികളെ ലഭിക്കാത്തതും മേഖലയില്‍ പ്രതിസന്ധി നേരിടുന്നുണ്ട്. ഇതിന് പരിഹാരം കാണുകയാണ് ലക്ഷ്യം.
നഗരസഭാ പരിധിയില്‍ 60 നഴ്സുമാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. കുടുംബങ്ങള്‍ക്ക് നഴ്സുമാരുടെ പരിരക്ഷ ഉറപ്പാക്കാനാകും.
നഴ്സുമാരുടേയും കുടുംബശ്രീ തൊഴിലാളികളുടെയും സംഗമം ബുധനാഴ്ച നഗരസഭയില്‍ നടക്കും. ഇവരുടെ രജിസ്ട്രേഷന് നടപടികളടക്കം ബുധനാഴ്ച പൂര്‍ത്തീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."