അവാര്‍ഡ് തുക ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാന അധ്യാപക അവാര്‍ഡിന്റെ നിര്‍വൃതിയില്‍ എ.സുരേന്ദ്രന്‍
വാഴക്കാട്: അധ്യാപക ജീവിതത്തില്‍ വേറിട്ട വഴിയില്‍ സഞ്ചരിക്കുന്ന എ.സുരേന്ദ്രനെ തേടി സംസ്ഥാന അവാര്‍ഡ്. തനിക്ക് ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനും വാഴക്കാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ബയോളജി അധ്യാപകനായ സുരേന്ദ്രന്‍ തീരുമാനിച്ചു. കോഴിക്കോട് ചാത്തമംഗലം വേലായുധന്‍-ശാന്ത ദമ്പതികളുടെ മകനായ സുരേന്ദ്രന്‍ 28 വര്‍ഷം ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ സേവനം ചെയ്തിട്ടുണ്ട്.
12 വര്‍ഷമായി വാഴക്കാട് ഹയര്‍സെക്കന്‍ഡറിയിലെ ബയോളജി അധ്യാപകനാണ്. അന്തവിശ്വാസങ്ങള്‍ക്കും അനാചരങ്ങള്‍ക്കുമെതിരേ സയന്‍സ് മിറാക്കിള്‍ നടത്തി ശ്രദ്ധേയനായ സുരേന്ദ്രന്‍ ശാസ്ത്ര സാഹിത്യ പരിശത്ത്, ആസ്‌ട്രോ കേരള ലൈബ്രറി കൗണ്‍സില്‍, കെ.എസ്.ടി.എ സംഘടനകളില്‍ സജീവമാണ്. ഭിന്നശേഷി വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായാണ് സുരേന്ദ്രന്റെ പ്രവര്‍ത്തനം. കഴിഞ്ഞ വര്‍ഷം നടത്തിയയ ആര്‍.എം.എസ് എ കലോത്സവത്തില്‍ സുരേന്ദ്രന്‍ എഴുതിയ മലാല എന്ന നാടകത്തിനായിരുന്നു മൂന്നാം സ്ഥാനം.
സ്‌കൂളിലെ 35 ഭിന്നശേഷി വിദ്യാര്‍ഥികളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് പ്രേരണ സുരേന്ദ്രനെന്ന അധ്യാപകനാണ്. നേത്രദാന രംഗത്തും സുരേന്ദ്രന്റെ പ്രവര്‍ത്തനം ശ്രദ്ധേയമാണ്. സുരേന്ദ്രനടക്കം 600 പേര്‍ മരണശേഷം കണ്ണ് ദാനം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ 12 പേര്‍ മരണശേഷം കണ്ണ് ദാനം ചെയ്യുകയും ചെയ്തു. ഭാര്യ മിനി യോഗാ ടീച്ചറാണ്. മക്കള്‍ ആകാശ് (തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് എന്‍ജിനിയറിങ്), അനഘ(എം.ബി.ബി.എസ് വിദ്യാര്‍ഥി മഞ്ചേരി ഗവ.കോളേജ്), ആദ്യത്യന്‍(ചാത്തമംഗലം എ.യു.പി എസ്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."