വീണാ ജോര്‍ജിനും രാജാജി മാത്യുവിനും സഭയുടെ പരസ്യ പിന്തുണ: തെരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം തേടി
തിരുവനന്തപുരം: തൃശൂര്‍ പത്തനംതിട്ട ലോക്സഭ മണ്ഡലങ്ങളിലെ ഇടത് മുന്നണി സ്ഥാനാര്‍ഥികളായ വീണാ ജോര്‍ജിനും രാജാജി മാത്യു തോമസിനും ഓര്‍ത്തഡോക്സ് സഭ പരസ്യ പിന്തുണ പ്രഖ്യാപിച്ചതില്‍ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷന്.
ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം ചെയ്ത് ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്റെ വീഡിയോ വോട്ടെടുപ്പ് ദിവസമാണ് പുറത്ത് വന്നത്.
മതത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന പരാതിയെ തുടര്‍ന്നാണ് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ചട്ടലംഘനം ഉണ്ടായില്ലെന്നാണ് തൃശ്ശൂര്‍ കലക്ടറുടെ റിപ്പോര്‍ട്ട്.
രണ്ടു ജില്ലാ കലക്ടര്മാരോടുമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിശദീകരണം തേടിയത്.
പത്തനംതിട്ട ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് കൂടെ കിട്ടിയ ശേഷമായിരിക്കും പരാതിയില്‍ മുഖ്യ തെരഞ്ഞടുപ്പ് ഓഫീസറുടെ അന്തിമ തീരുമാനം സ്വീകരിക്കുക എന്നാണറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."