HOME
DETAILS
MAL
ലോക്ക്ഡൗണ്‍: നാളെ മുതല്‍ നാലാംഘട്ട ഇളവുകള്‍ അവ്യക്തത ഒഴിയുന്നില്ല
backup
September 20 2020 | 02:09 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നാലാംഘട്ട ഇളവുകള്‍ നാളെ നിലവില്‍ വരുമെങ്കിലും പല കാര്യങ്ങളിലും അവ്യക്തതയൊഴിയാതെ കേരളം. നൂറു പേര്‍ വരെ പങ്കെടുക്കുന്ന രാഷ്ടീയ, സാമൂഹിക, സാംസ്‌കാരിക, മത യോഗങ്ങളും അക്കാദമിക്, സ്‌പോര്‍ട്‌സ് പരിപാടികളും നടത്താമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ അത് പ്രായോഗികമാണോയെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഓപ്പണ്‍ എയര്‍ തിയറ്ററുകള്‍ക്കും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
നേരത്തേ കേന്ദ്ര സര്‍ക്കാരിന്റെ അണ്‍ലോക്ക് നാലാംഘട്ട ഇളവുകള്‍ സംസ്ഥാനത്തും ബാധകമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. എന്നാല്‍ അതിനുശേഷമാണ് ഒന്‍പതു മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ എത്തി അധ്യാപകരില്‍ നിന്നു സംശയം തീര്‍ക്കാമെന്ന കേന്ദ്ര ഉത്തരവ് കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചത്. കേരളത്തിലെ രോഗവ്യാപന തോത് ചൂണ്ടിക്കാട്ടിയാണ് തല്‍ക്കാലം കേരളത്തില്‍ കുട്ടികള്‍ക്ക് സ്‌കൂളിലെത്താമെന്ന ഇളവ് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്. നിലവില്‍ സംസ്ഥാനത്ത് നടക്കുന്ന സമരങ്ങള്‍ തന്നെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നതാണെന്ന് സര്‍ക്കാര്‍ വിമര്‍ശനമുന്നയിക്കുകയും ആയിരത്തിലധികം പേര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമേ യോഗങ്ങള്‍ക്കുള്ള ഇളവ് കൂടി നടപ്പാകുന്നത് സര്‍ക്കാരിനു തന്നെ തലവേദനയാകാനാണ് സാധ്യത.
സംസ്ഥാനത്തെ കടകളും കച്ചവട സ്ഥാപനങ്ങളും രാത്രി ഏഴിന് പകരം 10 വരെ തുറക്കാന്‍ അനുവദിക്കണമെന്നു പൊതുഭരണ വകുപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിലും അന്തിമ തീരുമാനം വന്നിട്ടില്ല. വരുംദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗം ഇളവുകളില്‍ അന്തിമ തീരുമാനമെടുക്കാനാണ് സാധ്യത.
എക്‌സൈസ് കമ്മിഷണറുടെ ശുപാര്‍ശ
തള്ളി; ബാറുകള്‍ ഉടന്‍ തുറക്കില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളില്‍ ഇരുന്ന് മദ്യപിക്കുന്നതിന് അനുമതി നല്‍കണമെന്ന എക്‌സൈസ് കമ്മിഷണറുടെ ശുപാര്‍ശ സര്‍ക്കാര്‍ തള്ളി. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബാറുകള്‍ ഉടന്‍ തുറക്കേïതില്ലെന്നാണ് തീരുമാനം. കേന്ദ്രത്തിന്റെ ലോക്ക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ബാറുകള്‍ തുറന്നിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് കേരളത്തിലും ബാറുകള്‍ തുറക്കാമെന്ന് എക്‌സൈസ് കമ്മിഷണര്‍ ശുപാര്‍ശ നല്‍കിയത്. സാമൂഹ്യഅകലം പാലിച്ചുകൊï് നിയന്ത്രണങ്ങളോടെ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കാം എന്നായിരുന്നു എക്‌സൈസ് ശുപാര്‍ശ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."