'ചോദ്യോത്തര വേള ഒഴിവാക്കുന്നു, ഓര്‍ഡിനന്‍സുകളെ നിയമം മാറ്റിയെഴുതാന്‍ ഉപയോഗിക്കുന്നു, പ്രതിഷേധങ്ങള്‍ നിരോധിക്കുന്നു,ഇതാണോ ജനാധിപത്യം' - പ്രശാന്ത് ഭൂഷണ്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിലപാടിനെതിരെ രൂക്ഷ വിമര്‍ശമനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.
പാര്‍ലമെന്റില്‍ ചോദ്യോത്തര വേള ഒഴിവാക്കിയതിനേയും സെഷനുകള്‍ വെട്ടിക്കുറച്ചതിനേയും രൂക്ഷമായി വിമര്‍ശിക്കുന്ന അദ്ദേഹം ഓര്‍ഡിനന്‍സുകളെ നിയമങ്ങള്‍ മാറ്റിയെഴുതാന്‍ ഉപയോഗിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നു. പ്രതിഷേധങ്ങള്‍ നിരോധിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ആറു മാസത്തിനു ശേഷമാണ് പാര്‍ലമെന്റ് തുറന്നത്. എന്നിട്ടും ചോദ്യോത്തര വേള ഒഴിവാക്കിയിരിക്കുന്നു. അതിഥി തൊഴിലാളികളുടേയും ഡോക്ടര്‍മാരുടേയും ദുരിതത്തെ കുറിച്ച് ഒരു വിവരവുമില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കൊവിഡിന്റെ പേരില്‍ അവര്‍ ഇപ്പോള്‍ പാര്‍ലമെന്റും സെഷനും വെട്ടിച്ചുരുക്കയാണ്. ഓര്‍ഡിനന്‍സുകളെ നിയമങ്ങളില്‍ പ്രധാന മാറ്റങ്ങള്‍ വരുത്താനായി ഉപയോഗിക്കുന്നു. അതിനിടക്ക് പൊതുജനങ്ങളുടെ പ്രതിഷേധങ്ങളും നിരോധിക്കുന്നു. ഇതാണോ ജനാധിപത്യം'- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Parliament was opened after 6 months&even then Q hour was suspended. Govt said they had no info on migrants/doctors deaths, distress etc. Now they are curtailing even this session due to Covid&use Ordinances for imp changes in law! Meanwhile public protests are banned! Democracy?
— Prashant Bhushan (@pbhushan1) September 20, 2020
കാര്‍ഷിക ബില്ലുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്രത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."