HOME
DETAILS
MAL
ശ്രീലങ്ക ഭീകരാക്രമണം: മരണം 258 ആയി
backup
May 08 2019 | 21:05 PM
കൊളംബോ: ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യു.എസ് ഉദ്യോഗസ്ഥ മരിച്ചു. ഇതോടെ മൂന്ന് ആഡംബര ഹോട്ടലുകളിലും മൂന്നു ക്രിസ്ത്യന്‍ പള്ളികളിലുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 258 ആയി. ഇതില്‍ 45 പേര് വിദേശികളാണ്. യു.എസില്‍ വാണിജ്യവകുപ്പ് ഉദ്യോഗസ്ഥയായിരുന്ന ചെല്‍സി ഡെസമിനാദയാണ് മരിച്ചത്. ഷാന്‍ഗ്രി ലാ ഹോട്ടലില്‍ നടന്ന ചാവേര്‍ ബോംബാക്രമണത്തിലാണ് അവര്‍ക്ക് പരുക്കേറ്റത്.
അതിനിടെ ഈസ്റ്റര്‍ ദിന സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട മുഴുവന്‍ ഭീകരരും പിടിയിലാവുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. അതേസമയം, രാജ്യത്ത് 200 കുട്ടികള്‍ക്ക് സ്ഫോടനങ്ങളില്‍ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടതായി കൊളംബോ കേന്ദ്രമായ ശ്രീലങ്ക റെഡ് ക്രോസ് സൊസൈറ്റി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."