പൊതുസര്‍വീസ് രൂപീകരിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് എന്‍.ജി.ഒ അസോസിയേഷന്‍
കാക്കനാട്: പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, ടൗണ്‍ പ്ലാനിങ്, തദ്ദേശസ്വയം ഭരണ എഞ്ചിനീയറിങ് എന്നീ വകുപ്പുകളും മുനിസിപ്പല്‍ കോമണ്‍ സര്‍വീസും ഏകീകരിച്ച് പൊതു സര്‍വീസ് രൂപീകരിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എന്‍ രവികുമാര്‍. എന്‍.ജി.ഒ അസോസിയേഷന്‍ പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
30 വര്‍ഷം മുന്‍പ് പഞ്ചായത്ത് വകുപ്പും പഞ്ചായത്ത് കോമണ്‍ സര്‍വീസും ഏകീകരിച്ച് ഒന്നാക്കിയതുവഴി ഉണ്ടായ ഭരണപ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. സുപ്രീം കോടതിയില്‍ സീനിയോറിറ്റി സംബന്ധിച്ച കേസ് നിലനില്‍ക്കുന്നതിനാല്‍ പഞ്ചായത്ത് വകുപ്പില്‍ 200 സെക്രട്ടറിമാരടക്കം ആയിരത്തോളം തസ്തികകള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. ഇത്മൂലം പദ്ധതി വിഹിതം അവതാളത്തിലായിരിക്കുകയാണെന്നും എന്‍. രവികുമാര്‍ പറഞ്ഞു.
യോഗത്തില്‍ സംസ്ഥാന ജന.സെക്രട്ടറി എന്‍.കെ ബെന്നി, സംസ്ഥാന ഭാരവാഹികളായ ചവറ ജയകുമാര്‍, പി ഉണ്ണികൃഷ്ണന്‍, ഇ.കെ അലി മുഹമ്മദ്, ജില്ലാ പ്രസിഡന്റ് എം.ജെ തോമസ് ഹെര്‍ബിറ്റ്, സെറ്റോ ജില്ലാ ചെയര്‍മാന്‍ കെ.എസ് സുകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."