കരിപ്പൂരില്‍ വലിയ വിമാന സര്‍വിസിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
കൊണ്ടോട്ടി: കരിപ്പൂരില്‍ നിന്നുള്ള വലിയ വിമാനസര്‍വിസുകളുടെ ഷെഡ്യൂള്‍ പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ മാത്രമിരിക്കെ വിമാനത്താവളത്തില്‍ സൗകര്യങ്ങള്‍ ഒരുക്കിത്തുടങ്ങി. സഊദി എയര്‍ലൈന്‍സും, എയര്‍ഇന്ത്യയുമാണ് ജിദ്ദ, റിയാദ് മേഖലകളിലേക്ക് സര്‍വിസ് തുടങ്ങുന്നത്. ആദ്യ സര്‍വിസ് ഉദ്ഘാടനത്തിനായി കേന്ദ്രവ്യോമയാന മന്ത്രി സുരേഷ് പ്രഭു കരിപ്പൂരിലെത്തും.
വലിയ വിമാനങ്ങള്‍ വന്നിറങ്ങുന്നതോടെ ആവശ്യമായ ഉപകരണങ്ങള്‍ അടുത്തയാഴ്ച കരിപ്പൂരിലെത്തും. 2015-ല്‍ വലിയ വിമാനങ്ങള്‍ നിര്‍ത്തലാക്കിയപ്പോള്‍ ഹൈദരാബാദിലേക്ക് ഉപകരണങ്ങള്‍ മാറ്റിയിരുന്നു. ഇതിന് പുറമെ സഊദിയുടെ ഗ്രൗണ്ട് ഹാന്റ്‌ലിങ് എയര്‍ഇന്ത്യക്ക് നല്‍കും. എയര്‍ഇന്ത്യയുടെ വലിയ വിമാനം കൂടിവരുന്നതോടെ രണ്ടും വിമാന കമ്പനിതന്നെ നടത്താനാണ് ഒരുങ്ങുന്നത്. സൗദി എയര്‍ലൈന്‍സിന്റെ ബോയിങ് 77-200, എയര്‍ബസ് 330-300 ഇനത്തില്‍ പെട്ട വിമാനങ്ങളാണ് സര്‍വിസിനെത്തുക. എയര്‍ഇന്ത്യ 450 പേര്‍ക്ക് സഞ്ചരിക്കാവുന്ന ജെംമ്പോ വിമാന സര്‍വിസിനാണ് ഒരുങ്ങുന്നത്. വലിയ വിമാനങ്ങള്‍ക്ക് ആദ്യ ആറ് മാസം പകല്‍സമയത്താണ് സര്‍വിസിന് അനുമതി നല്‍കിയിട്ടുള്ളത്.
ഷെഡ്യൂള്‍ പ്രഖ്യാപിക്കുന്നതോടെ കരിപ്പൂരില്‍ സഊദി എയര്‍ലൈന്‍സ് പുതിയ കൗണ്ടര്‍ തുറക്കും. എയര്‍പോര്‍ട്ട് അതോറിറ്റിയോട് ഇതിനുള്ള സൗകര്യം വിമാന കമ്പനി തേടിയിട്ടുണ്ട്. വലിയ വിമാനങ്ങളുടെ തിരിച്ചുവരവ് പ്രവാസികളെയും ആഹ്ലാദത്തിലാക്കിയിട്ടുണ്ട്. ഈ വര്‍ഷത്തെ ഉംറ തീര്‍ഥാടനം തുടങ്ങുന്ന സമയത്താണ് സര്‍വിസുകള്‍ ആരംഭിക്കുന്നത്. പ്രവാസികള്‍ക്ക് പുറമെ തീര്‍ഥാടകര്‍ക്കും ഇത് ഏറെ പ്രയോജനപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."