പുനര്‍നിര്‍മിക്കേണ്ടത് 1,895 ഗ്രാമീണ റോഡുകള്‍
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ തകര്‍ന്നത് 1,895 ഗ്രാമീണ റോഡുകള്‍. 2,983.67 കിലോമീറ്റര്‍ നീളം വരുന്ന റോഡുകളുടെ പുനര്‍ നിര്‍മാണത്തിന് തദ്ദേശ വകുപ്പിന് 793.23 കോടി രൂപ കണ്ടെത്തേണ്ടി വരും.
ഏറ്റവും കൂടുതല്‍ കിലോമീറ്റര്‍ റോഡ് തകര്‍ന്നത് പാലക്കാട് ജില്ലയിലാണ്. ഇവിടെ കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച 50.30 കിലോ മീറ്ററും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍മിച്ച 418.700 കിലോമീറ്റര്‍ റോഡുമാണ് തകര്‍ന്നത്.
തിരുവനന്തപുരം ജില്ലയില്‍ പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച 3.831, കൊല്ലം ജില്ലയില്‍ പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച 71.290, തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍മിച്ച 83.550, ആലപ്പുഴയില്‍ പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച 87.166, തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍മിച്ച 102.798, പത്തനംതിട്ട പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച 64.010, തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍മിച്ച 161.310, കോട്ടയത്ത് പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച 10.300, തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍മിച്ച 261.350, തൃശൂരില്‍ പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച 59.360, തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍മിച്ച 349.401, ഇടുക്കിയില്‍ പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച 30.889, തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍മിച്ച 252.360, എറണാകുളത്ത് പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച 64.675, തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍മിച്ച 146.570, വയനാട്ടില്‍ പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച 18.476, തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍മിച്ച 193.740, മലപ്പുറത്ത് പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച 23.775, തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍മിച്ച 217.530, കോഴിക്കോട് പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച 21.350, തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍മിച്ച 2.400, കണ്ണൂരില്‍ പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച 37.290, തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍മിച്ച 229.845, കാസര്‍കോട് പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച 0.800, തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍മിച്ച 20.600 കിലോമീറ്റര്‍ എന്നിങ്ങനെ ഗ്രാമീണ റോഡുകള്‍ പുനര്‍നിര്‍മിക്കേണ്ടതുണ്ട്.
പാവപ്പെട്ടവര്‍ക്ക് ഭവനമൊരുക്കുന്ന കേന്ദ്ര സഹായത്തോടെയുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച 12,477 വീടുകള്‍ പൂര്‍ണമായും 82,853 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഏറ്റവും കൂടുതല്‍ വീടുകള്‍ തകര്‍ന്നത് തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളിലാണ്. തൃശൂരില്‍ 3,461, പാലക്കാട്ട് 1,838, എറണാകുളത്ത് 1,546, ഇടുക്കിയില്‍ 1,348 വീടുകളും പൂര്‍ണമായി തകര്‍ന്നു.
തിരുവനന്തപുരം ജില്ലയില്‍ 274, കൊല്ലം 194, ആലപ്പുഴ 224, പത്തനംതിട്ട 725, കോട്ടയം 531, കോഴിക്കോട് 285, വയനാട് 973, കണ്ണൂര്‍ 159, മലപ്പുറം 808, കാസര്‍കോട് 75 വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്.
ഒരു വീടിന് നാലു ലക്ഷം രൂപ നഷ്ടപരിഹാരം വച്ച് തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണത്തിന് 498.94 കോടി രൂപ ആവശ്യമാണ്. നിലവില്‍ പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ അനുവദിക്കുന്ന ധനസഹായം പരിമിതപ്പെടുത്തിയിട്ടുണ്ട്.
പ്രളയാനന്തരം തദ്ദേശ വകുപ്പിനു കീഴിലെ റോഡുകളുടെയും വീടുകളുടെയും പുനര്‍നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക പദ്ധതികളില്‍ ഉള്‍പ്പെടുത്തി തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്രസിങ് തൊമാറിന് സംസ്ഥാന തദ്ദേശ മന്ത്രി എ.സി മൊയ്തീന്‍ കത്തയച്ചു.
റോഡുകളുടെ നവീകരണത്തിനായി പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 793.23 കോടി രൂപ പ്രത്യേക ധനസഹായം കേന്ദ്രം നല്‍കണമെന്നും കത്തില്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്രതീക്ഷിതമായുണ്ടായ പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മിക്കാന്‍ കേന്ദ്രം സാധ്യമായ സഹായങ്ങള്‍ ചെയ്യണമെന്നും മന്ത്രി കത്തില്‍ സൂചിപ്പിച്ചു. മുന്‍പ് പ്രളയം ബാധിച്ച സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയ പരിഗണനയുടെ അടിസ്ഥാനത്തിലാണ് മന്ത്രി മൊയ്തീന്‍ കത്തയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."