HOME
DETAILS

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കില്ലെന്ന് കലക്ടര്‍

  
backup
May 08 2019 | 22:05 PM

%e0%b4%a4%e0%b5%86%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%b0%e0%b4%be%e0%b4%ae%e0%b4%9a


തൃശൂര്‍: കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കില്ലെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ ടി.വി അനുപമ. ആനയ്ക്ക് ആക്രമണ സ്വഭാവം ഉണ്ടെന്നും അതിനാല്‍ എഴുന്നള്ളിപ്പിനു കൊണ്ടുവരുന്നത് ശരിയല്ലെന്നും കലക്ടര്‍ പറയുന്നു. ഇക്കാര്യത്തില്‍ നേരത്തെതന്നെ കലക്ടര്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
മനുഷ്യരെയും ആനകളെയും കൊന്ന ആനയാണ് രാമചന്ദ്രന്‍. അതുകൊണ്ട് ആള്‍ത്തിരക്കുള്ള ഉത്സവ പറമ്പുകളില്‍ ആനയെ എഴുന്നള്ളിക്കുമ്പോഴുള്ള അപകടകരമായ സാഹചര്യം ഒഴിവാക്കിയേ തീരു. അതിനാല്‍, തീരുമാനം പുനപരിശോധിക്കേണ്ട കാര്യമില്ലെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാനാവില്ലെന്ന സൂചന നല്‍കി വനംമന്ത്രി കെ. രാജുവും രംഗത്തെത്തിയിരുന്നു. വനംമന്ത്രിയും കലക്ടറും എതിര്‍ത്തതോടെ രാമചന്ദ്രന്റെ ആരാധകര്‍ നിരാശയിലാണ്.
അതേസമയം, തൃശൂര്‍ പൂരത്തിന്റെ ചടങ്ങുകളില്‍നിന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ ഒഴിവാക്കാന്‍ നീക്കമുണ്ടെന്നും ഇതു തടയണമെന്നും ആവശ്യപ്പെട്ട് ഉടമകളായ തെച്ചിക്കോട്ടുകാവ് പൂതൃക്കാവ് ദേവസ്വം നല്‍കിയ ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോടും ജില്ലാ കലക്ടറോടും വിശദീകരണം തേടി.


തൃശൂര്‍ പൂരത്തിന് ഒരാനയെയും നിരോധിച്ചിട്ടില്ലെന്ന്

തിരുവനന്തപുരം: തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കുന്നതിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഉള്‍പ്പെടെ ഒരാനയെയും നിരോധിച്ചിട്ടില്ലെന്ന് മന്ത്രി കെ. രാജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


കാഴ്ചാവൈകല്യവും മുന്‍കാലങ്ങളിലെ ആക്രമണസംഭവങ്ങളും കണക്കിലെടുത്താണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കുന്നത് അഭികാമ്യമല്ലെന്ന് പറഞ്ഞത്. ഒരു അന്വേഷണകമ്മിറ്റിയെ വച്ച് പരിശോധിച്ചതിനുശേഷം യോഗ്യമാണെങ്കില്‍ അനുമതി നല്‍കാം.


അല്ലാതെ വനംവകുപ്പിന് തൃശ്ശൂര്‍ പൂരം പ്രതിസന്ധിയിലാക്കണമെന്ന ഉദ്ദേശമില്ല. ആനമുതലാളിമാരെ അടച്ചാക്ഷേപിച്ചിട്ടില്ലെന്നും ഒരുകൂട്ടം നിക്ഷിപ്ത താല്‍പര്യക്കാരാണ് തെറ്റായ പ്രചരണം നടത്തുന്നത്. ജില്ലാ കലക്ടര്‍ ഉള്‍പ്പെടുന്ന സമിതി തീരുമാനം എടുക്കട്ടെയെന്നും വനംവകുപ്പിന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തില്‍ എഴുന്നള്ളിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് തങ്ങളുടെ ഒരാനകളെയും ഇനി വിട്ടുനല്‍കില്ലെന്ന് കേരള എലഫെന്റ് ഓണേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  15 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  22 minutes ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  37 minutes ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  3 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  4 hours ago