HOME
DETAILS

വിശുദ്ധ ഗ്രന്ഥത്തെ പടച്ചട്ടയാക്കരുത്: കുഞ്ഞാലിക്കുട്ടി

  
backup
September 21 2020 | 01:09 AM

%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e0%b4%a5%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%aa%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a
 
സ്വന്തം ലേഖകന്‍ 
തിരുവനന്തപുരം: സ്വര്‍ണക്കടത്തിനു മറപിടിക്കാന്‍ വിശുദ്ധ ഗ്രന്ഥത്തെ പടച്ചട്ടയാക്കരുതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. വിശ്വാസികളുടെ മനസ് വ്രണപ്പെടുത്തുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്തത്. ഇതിനു സര്‍ക്കാര്‍ വിശ്വാസികളോട് മാപ്പു പറയണം. സ്വര്‍ണക്കടത്തു വിവാദത്തില്‍ വിശുദ്ധ ഖുര്‍ആനെ പടച്ചട്ടയാക്കുന്നത് സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇടതുപക്ഷ നീക്കം കേരളത്തിലെ ജനങ്ങള്‍ക്കു മനസിലായി. അഴിമതിക്കു നേര്‍ക്കുനേര്‍ മറുപടി നല്‍കുന്നതിനു പകരം മതപരമായി രീതിയിലേക്ക് ചര്‍ച്ച കൊണ്ടുപോയത് ഇടതുമുന്നണിയാണ്. അതിലൂടെ അഴിമതി മൂടിവയ്ക്കാനാണ് ശ്രമിച്ചത്. ഇത് പൊതുസമൂഹം തിരിച്ചറിഞ്ഞതിന്റെ ജാള്യത മറച്ചുവയ്ക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. 
നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിനുള്ള പങ്കെന്തെന്നാണ് അറിയേണ്ടത്. സ്വര്‍ണക്കടത്തിലെ പ്രതികളുമായി സര്‍ക്കാരിലെ ഉന്നതര്‍ക്കുള്ള ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളുമാണ് പുറത്തുവരുന്നത്. തെറ്റു ചൂണ്ടിക്കാട്ടുന്നവരെ കുറ്റം പറയാതെ തെറ്റുപറ്റിയെന്ന് ഏറ്റുപറയുകയാണ് വേണ്ടത്. ഇതിനു പകരം വിശുദ്ധ ഗ്രന്ഥത്തെ ഇതിലേക്ക് വലിച്ചിഴച്ച് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ നോക്കിയത്. 
നിയമവിരുദ്ധമായി സ്വര്‍ണം കടത്തിയോ, എത്ര തവണ സ്വര്‍ണം കടത്തി, അതില്‍ മന്ത്രിമാരുടെ പങ്കെന്ത് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തമായ മറുപടിയാണ് വേണ്ടത്. നിയമവിരുദ്ധമായി സ്വര്‍ണം  കടത്തിയവര്‍ ഭരണകര്‍ത്താക്കള്‍ക്കൊപ്പം ഇരിക്കുമ്പോള്‍ സ്വഭാവികമായും സംശയമുണ്ടാകും. രഹസ്യമായി മൂടിവച്ച് കൊണ്ടുവരേണ്ടതല്ല ഖുര്‍ആനും അനാഥാലയങ്ങള്‍ക്കുള്ള ഈന്തപ്പഴവും. സുതാര്യമായി കൊണ്ടുവരാവുന്ന വസ്തുക്കള്‍ എന്തിനാണ് കള്ളക്കടത്തായി കൊണ്ടുവന്നതെന്ന് വ്യക്തമാക്കണം.
കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്നതാണ് പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകളെന്നും ഇതുസംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം വിറ്റുതുലയ്ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അതിനൊപ്പം കൃഷിയെയും വില്‍ക്കുകയാണ്. കോണ്‍ഗ്രസിന്റെയും മറ്റു മതേതര കക്ഷികളുടെയും യോജിപ്പിനും ബി.ജെ.പിയുടെ പതനത്തിനും കാര്‍ഷിക ബില്‍ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രുതിയുടെ സർക്കാർ ജോലിക്ക് ഉത്തരവായി; നിയമനം നടത്താൻ വയനാട് കളക്ടറെ ചുമതലപ്പെടുത്തി

Kerala
  •  17 days ago
No Image

ഓപ്പറേഷൻ ഡിസിസീവ് സ്റ്റോമിൽ പങ്കെടുക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റു; 10 വർഷം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുഎഇ സൈനികൻ അന്തരിച്ചു

uae
  •  17 days ago
No Image

കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

Kerala
  •  17 days ago
No Image

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ ആക്രമണം; പേവിഷബാധയെന്ന് സംശയം

Kerala
  •  17 days ago
No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  17 days ago
No Image

ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ; വാഹനം ഓടിക്കുന്നവർ ജാ​ഗ്രത പാലിക്കുക

uae
  •  17 days ago
No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  17 days ago
No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  17 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  17 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  17 days ago