HOME
DETAILS

ഒടുവില്‍ കര്‍ഷകര്‍ക്ക് മരണവാറന്‍ഡ്

  
backup
September 21 2020 | 01:09 AM

agricultural-amendment-bill-889290-2020

കാര്‍ഷിക ബില്‍ ഇന്നലെ രാജ്യസഭയും പാസാക്കിയതോടെ ഇന്ത്യന്‍ കര്‍ഷകരെ കോര്‍പറേറ്റുകള്‍ ഒരുക്കിവച്ച തൂക്കുകയറില്‍ കുരുക്കാനുള്ള മരണവാറന്‍ഡില്‍ ഒപ്പ് വീണിരിക്കുന്നു. തങ്ങള്‍ ഈ മരണവാറന്‍ഡില്‍ ഒപ്പിടാനില്ലെന്ന് ബില്‍ അവതരണത്തെ എതിര്‍ത്ത് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നുവെങ്കിലും ശബ്ദവോട്ടോടെയാണ് രാജ്യസഭ പാസാക്കിയത്. നേരത്തെ ലോക്‌സഭയും ശബ്ദവോട്ടോടെ ബില്‍ പാസാക്കിയിരുന്നു. അംഗങ്ങളില്‍ പലരും സഭയിലില്ലാത്തതിനാല്‍ അടുത്ത ദിവസത്തേക്ക് ചര്‍ച്ച നീട്ടി വോട്ടെടുപ്പ് വേണമെന്ന നിലപാടിലായിരുന്നു പ്രതിപക്ഷം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ തയാറാകാതെയാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ മരണവാറന്‍ഡ് എഴുതിയത്.
ബില്‍ പാസാക്കുന്നതിനെതിരേ എന്‍.ഡി.എ ഘടകകക്ഷിയായ ശിരോമണി അകാലി ദള്‍ പ്രതിഷേധിക്കുകയും മന്ത്രിസഭയില്‍ നിന്നും അവരുടെ പ്രതിനിധി ഹര്‍സിംറത്ത് കൗര്‍ ബാദല്‍ രാജിവയ്ക്കുകയും ചെയ്തിരുന്നു. പഞ്ചാബില്‍ കര്‍ഷക സമരം രൂക്ഷമായിക്കൊണ്ടിരിക്കുകയും 2022 ല്‍ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയും ചെയ്യുമ്പോള്‍ അകാലി ദളിന് മുന്‍പില്‍ വേറെ വഴിയുണ്ടായിരുന്നില്ല.


2019ല്‍ കര്‍ഷകര്‍ നടത്തിയ ലോങ് മാര്‍ച്ച് വിജയിക്കുന്നതിന്റെ തൊട്ടടുത്ത് എത്തിയപ്പോഴാണ് പരാജയപ്പെട്ടത്. കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് മതിയായ വില കിട്ടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഉല്‍പന്നങ്ങള്‍ തെരുവില്‍ തള്ളിക്കൊണ്ട് കര്‍ഷകര്‍ അന്ന് സമരം നടത്തിയിരുന്നതെങ്കില്‍ പുതിയ നിയമനിര്‍മാണത്തിലൂടെ കാര്‍ഷിക മേഖല ഒട്ടാകെ കോര്‍പറേറ്റ് വല്‍ക്കരിക്കുന്ന കാലമാണ് വരാന്‍ പോകുന്നത്. കര്‍ഷകര്‍ കോര്‍പറേറ്റുകള്‍ നിശ്ചയിക്കുന്ന വിലക്ക് അവരുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ നിര്‍ബന്ധിതരാകും. രാജ്യത്തെ ഭൂരിപക്ഷം വരുന്ന കര്‍ഷകരുടെ ഉപജീവനമാര്‍ഗം ഇതോടെ ഇല്ലാതാവും. ഒരു ഇടവേളയ്ക്ക് ശേഷം കര്‍ഷകരുടെ കൂട്ട ആത്മഹത്യക്കായിരിക്കും ഇനിയും രാജ്യം സാക്ഷ്യം വഹിക്കേണ്ടി വരിക.


1955 ലെ അവശ്യവസ്തുനിയമ ഭേദഗതി, വിപണികളുടെ പുറത്ത് വിപണനം നടത്താനുള്ള നിയമ ഭേദഗതി, കരാര്‍ കൃഷി നിയമം എന്നിവയാണ് കര്‍ഷകരുടെ എതിര്‍പ്പിനെ മറികടന്ന് ബി.ജെ.പി സര്‍ക്കാര്‍ പാസാക്കിയിരിക്കുന്നത്. കര്‍ഷകനെ അവഗണിച്ചു കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതാണ് ' ഒരു രാജ്യം ഒരു വിപണി' എന്ന ഓമനപ്പേരിട്ട് നടപ്പിലാക്കുന്ന ഈ മാരണനിയമം. ഈ നിയമം മൂലം ഇന്ത്യയിലെവിടെയും കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നേട്ടമായി പറയുന്നത്. ഭരണഘടന പ്രകാരം കൃഷി സംസ്ഥാന സര്‍ക്കാരുകളുടെ അധികാര പരിധിയില്‍ വരുന്ന വിഷയമാണ്. ഓരോ സംസ്ഥാനങ്ങളിലെയും കര്‍ഷകര്‍ക്ക് ഓരോ കൃഷിയിലും ഉല്‍പാദനങ്ങളിലും അവരുടേതായ മേല്‍ക്കൈയും ഉല്‍പാദനക്ഷമതയും ഉണ്ട്. ഇതു പ്രകാരം വിപണികളില്‍ അവരുടെ ഉല്‍പന്നങ്ങള്‍ നഷ്ടമില്ലാതെ വിറ്റഴിക്കാന്‍ കഴിയുന്നുണ്ട്. ഇങ്ങനെ വിറ്റഴിക്കാന്‍ പ്രതിസന്ധിയുണ്ടാകുമ്പോഴാണ് സര്‍ക്കാരുകള്‍ കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് താങ്ങുവില നിശ്ചയിക്കുന്നതും വില തകര്‍ച്ചയില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കുന്നതും. എന്നാല്‍ പുതിയ ഭേദഗതി നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇതെല്ലാം ഇല്ലാതാകും.


എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരുപോലെ ബാധകമാകുന്ന വിപണി നിയമമാണ് ഇനി വരാന്‍ പോകുന്നത്. ഇതിന്റെ നേട്ടമാകട്ടെ കോര്‍പറേറ്റുകള്‍ക്കും. കൊവിഡ് കാലത്ത് കര്‍ഷകര്‍ക്ക് താങ്ങുവില പ്രഖ്യാപിച്ചും അവര്‍ക്ക് സംഭരണ സൗകര്യങ്ങള്‍ നല്‍കിയും സര്‍ക്കാര്‍ സഹായിക്കേണ്ടതിന് പകരം കോര്‍പറേറ്റുകളെ സന്തോഷിപ്പിക്കാനാണ് തയാറായിരിക്കുന്നത്. പുതിയ നിയമത്തില്‍ സംഭരണത്തിന് പരിധിയില്ല. ഇതോടെ സര്‍ക്കാരിന്റെ നിയന്ത്രണം ഇല്ലാതാകും. കോര്‍പറേറ്റുകള്‍ രംഗത്ത് വരികയും തോന്നിയവില നിശ്ചയിച്ച് കര്‍ഷകരില്‍ നിന്നും ഉല്‍പന്നങ്ങള്‍ വന്‍തോതില്‍ ശേഖരിക്കും ചെയ്യും. അവരുടെ വന്‍തോതിലുള്ള സംഭരണ ശേഷിയിലൂടെ കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ തുച്ഛവില കൊടുത്ത് സംഭരിക്കാനും വിപണന ശൃംഖലയിലൂടെ അമിത വിലക്ക് വിറ്റഴിക്കാനും കഴിയും. ഫലത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ കാര്‍ഷിക മേഖലയെ കോര്‍പറേറ്റുകള്‍ക്ക് തീറെഴുതി കൊടുത്തിരിക്കുകയാണ്. ആഫ്രിക്ക പോലുള്ള രാജ്യങ്ങളില്‍ കൃഷിഭൂമി തുച്ഛവിലക്ക് പാട്ടത്തിനെടുത്ത് കുറഞ്ഞ ചെലവില്‍ ഉല്‍പാദിപ്പിച്ച് ഇന്ത്യയില്‍ വിറ്റഴിക്കാനും കഴിയും. അതോടെ ഇന്ത്യന്‍ കര്‍ഷകന്റെ ഉല്‍പന്നങ്ങള്‍ക്ക് വിപണി നഷ്ടപ്പെടുന്നതോടൊപ്പം തന്നെ ഉല്‍പ്പന്നങ്ങള്‍ തീരെ വിറ്റഴിക്കാനാവാതെ വരികയും ചെയ്യും. കര്‍ഷകരുടെ സംഘടിത വിലപേശല്‍ ശക്തി ഇല്ലാതാകും. സംഘടിത കൃഷി വിപണി നഷ്ടപ്പെടുന്നതോടെ പ്രാദേശിക കുത്തകകളും തഴച്ചു വളരും. കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരുകളുടെ ശ്രമവും പരാജയപ്പെടും.
ഇപ്പോള്‍ കര്‍ഷകസമരം കത്തിപ്പടരുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, യു.പി എന്നിവയെ മാത്രമല്ല ഈ മാരണനിയമം ബാധിക്കുക. കേരളത്തിലെ കര്‍ഷകരെയും ഇത് പ്രതികൂലമായി ബാധിക്കും. ഏതെങ്കിലും സ്ഥാപിത താല്‍പര്യക്കാര്‍ മധ്യസ്ഥ വേഷമണിഞ്ഞ് ചര്‍ച്ചക്കെന്ന വ്യാജേന സമരനേതാക്കളെ സമീപിച്ച് സമരം പൊളിച്ചില്ലെങ്കില്‍, 25 ന് പ്രഖ്യാപിക്കപ്പെട്ട ഭാരത് ബന്ദ് കഴിയുന്നതോടെ രാജ്യമൊട്ടാകെ കര്‍ഷകരുടെ പ്രക്ഷോഭമായിരിക്കും കേന്ദ്ര സര്‍ക്കാരിന് അഭിമുഖീകരിക്കേണ്ടി വരിക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  2 days ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  2 days ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 days ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  2 days ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  2 days ago