കാര്‍ഷിക ബില്ലുകള്‍ വോട്ടിനിടാതെ പാസാക്കിയത് ചട്ടലംഘനമെന്ന് ഇടതു എം.പിമാര്‍
ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകള്‍ വോട്ടിനു പോലുമിടാതെ പാസാക്കിയത് രാജ്യസഭാ ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് ഇടതു എം.പിമാര്‍. പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഇത്തരത്തിലൊരു സംഭവം ഉണ്ടായിട്ടില്ലെന്നും എം.പിമാരായ എളമരം കരീം, കെ.കെ രാഗേഷ്, എം.വി ശ്രേയാംസ് കുമാര്‍, ബിനോയ് വിശ്വം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതിപക്ഷം പ്രതിഷേധിച്ചപ്പോള്‍ കൂടുതല്‍ മാര്‍ഷല്‍മാരെ വിളിച്ചു. കെ.കെ രാഗേഷ് ഉള്‍പ്പെടെയുള്ള എം.പിമാര്‍ക്കെതിരേ കൈയേറ്റമുണ്ടായതായും ഇടത് എം.പിമാര്‍ ആരോപിച്ചു. ഒരു മണിവരെ നിശ്ചയിച്ച സഭാസമയം നീട്ടണമെങ്കില്‍ സഭ തന്നെ തീരുമാനിക്കണം. സാധാരണ നിലയില്‍ സഭയിലെ അംഗങ്ങളോട് ചോദിക്കും. എന്നാല്‍ ഇവിടെ ഏകപക്ഷീയമായി തീരുമാനിച്ചത് ചട്ടലംഘനമാണ്. ഡിവിഷന്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ല.
വോട്ടിനിട്ടാല്‍ പാസാകില്ലെന്ന് സര്‍ക്കാരിന് ഉറപ്പുള്ളത് കൊണ്ടാണ് ശബ്ദവോട്ടോടെ പാസാക്കാന്‍ ശ്രമിച്ചത്. ഡപ്യൂട്ടി ചെയര്‍മാന്‍ പക്ഷപാതപരമായാണ് പെരുമാറിയത്. ഇത് ബി.ജെ.പിക്ക് വേണ്ടി ചെയ്തതാണ്. തുടര്‍ ദിവസങ്ങളില്‍ കൂടിയാലോചിച്ച് കൂടുതല്‍ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നും എം.പിമാര്‍ പറഞ്ഞു.
ഡെപ്യൂട്ടി ചെയര്‍മാനെതിരേ
പ്രതിപക്ഷ അവിശ്വാസം
ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകള്‍ കര്‍ഷകരുടെ മരണ വാറന്റാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യസഭയിലെ സംഭവവികാസങ്ങള്‍ക്ക് പിന്നാലെ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനെതിരേ പ്രതിപക്ഷപ്പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കി. 12 പാര്‍ട്ടികളില്‍ നിന്നായി 100 അംഗങ്ങള്‍ ഒപ്പിട്ട നോട്ടിസാണ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."