ആയുര്‍വേദം ശക്തമായ തിരിച്ചുവരവിന്റെ പാതയില്‍: ഡോ. അജിത്കുമാര്‍
കാക്കനാട്: ഏറ്റവും പുരാതന ചികിത്സാരീതിയായ ആയൂര്‍വേദം ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണെന്ന് കോട്ടക്കല്‍ ആര്യവൈദ്യശാലയിലെ ഡോ. അജിത്കുമാര്‍.
ഡിഫന്‍സ് റിസര്‍ച്ച് എംപ്ലോയീസ് മെസ് ആന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ കര്‍ക്കിടക മാസത്തോടനുബന്ധിച്ച് ആരോഗ്യബോധവത്കരണ പരിപാടിയുടെ ഭാഗമായി വര്‍ഷകാലചര്യകള്‍ ആയുര്‍വേദവീക്ഷണത്തില്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യബോധവത്കരണം എന്‍.പി.ഒ.എല്‍ ഡയറക്ടര്‍ എസ്. കേദാര്‍നാഥ്‌ഷേണായ് ഉദ്ഘാടനം ചെയ്തു. ഡിഫന്‍സ് റിസര്‍ച്ച് എംപ്ലോയീസ് മെസ്സ് ആന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് എ ബാബു അധ്യക്ഷതവഹിച്ചു. സീനിയര്‍ സയന്റിസ്റ്റുമാരായ കെ.വി രാജശേഖരന്‍നായര്‍, കെ മോഹനന്‍, കെ ഏബ്രഹാം മാത്യു, സെക്രട്ടറി പി.വി നിസ്സാര്‍, ട്രഷറര്‍ എസ്.സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് സൗജന്യ നിരക്കില്‍ കര്‍ക്കിടക മരുന്ന് കഞ്ഞികിറ്റ്, ജൈവ അരിവിതരണവും തുടര്‍ന്ന് നാട്യശ്രീ അവാര്‍ഡ് ജേതാവ് കലാമണ്ഡലം രാജേഷ്‌കുമാര്‍ കര്‍ണശപഥം ഇതിവൃത്തമാക്കി കേരളനടനം അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."