ബ്രസീലില്‍ മ്യൂസിയം കത്തിനശിച്ചു
റിയോ ഡി ജനീറോ: ബ്രസീലിലെ റിയോ ഡി ജനീറോയില്‍ സ്ഥിതിചെയ്യുന്ന ഇരുനൂറു വര്‍ഷം പഴക്കമുള്ള ദേശീയ മ്യൂസിയം കത്തിനശിച്ചു. രണ്ടു കോടിയോളം രേഖകള്‍ സൂക്ഷിച്ച അതിപ്രധാന മ്യൂസിയമാണ് കഴിഞ്ഞ ദിവസം മുഴുവനായും അഗ്നിക്കിരയായത്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റതായും റിപ്പോര്‍ട്ടില്ല. ഈ വര്‍ഷമാണ് മ്യൂസിയത്തിന്റെ ഇരുനൂറാം വാര്‍ഷികം ആഘോഷിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മ്യൂസിയം അടച്ച ശേഷമായിരുന്നു തീപിടിത്തമെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ 200 വര്‍ഷത്തെ ജോലിയും പഠനങ്ങളും നശിച്ചെന്നുപറഞ്ഞ ബ്രസീല്‍ പ്രസിഡന്റ് മൈക്കല്‍ ടെമര്‍, രാജ്യത്തിനിതു ദുഃഖദിവസമാണെന്നു ട്വീറ്റ് ചെയ്തു.
വര്‍ഷങ്ങള്‍ക്കു മുന്‍പു പോര്‍ച്ചുഗീസ് രാജകുടുംബത്തിന്റെ വസതിയായിരുന്ന ഈ കെട്ടിടം പിന്നീട് മ്യൂസിയമാക്കി മാറ്റുകയായിരുന്നു. തീപിടിത്തത്തില്‍ അമേരിക്കന്‍ ഉപഭൂഖണ്ഡത്തിലെ പുരാതന രേഖകളടക്കം പ്രധാനപ്പെട്ടവ നഷ്ടപ്പെട്ടെന്നു വ്യക്തമാക്കിയ മ്യൂസിയം അധികൃതര്‍, മ്യൂസിയം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ലെന്നും ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."