HOME
DETAILS
MAL
വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്ന് മോഷണം
backup
July 22 2016 | 22:07 PM
കാക്കനാട്: പകല്‍ ആളില്ലാത്ത വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്ന് കവര്‍ച്ച. 21,000 രൂപയും ഒരു ഗ്രാം വീതം തൂക്കംവരുന്ന രണ്ട് സ്വര്‍ണ മോതിരവും കമ്മലുകളും മോഷണം പോയി. കഴിഞ്ഞ ദിവസം കാക്കനാട് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സിന് സമീപം കണ്ണേക്കാട്ട് വീട്ടില്‍ കെ.എല്‍ റോയിയുടെ വീട്ടിലാണു മോഷണം നടന്നത്.
റോയിയും ഭാര്യയും ജോലിക്ക് പോയ തക്കം നോക്കിയാണ് കള്ളന് കയറിയത്. ഇവരുടെ മക്കള്‍ സ്കൂളിലായിരുന്നു. ഉച്ചയോടെ റോയിയുടെ സഹോദരന് റിനില്‍ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. കിടപ്പുമുറിയിലെ അലമാരയില്‍ കുടുംബശ്രീയുടെ ആവശ്യങ്ങള്‍ക്കായി ഭാര്യസൂക്ഷിച്ചുവച്ചിരുന്നതാണ് 21,000 രൂപ. രണ്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ സ്വര്‍ണാഭരണമാണ് നഷ്ടപ്പെട്ടത്. തൃക്കാക്കര പൊലിസെത്തി കോെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."