രാജ്യറാണി ഇന്നു മുതല്‍ സ്വതന്ത്ര; പുതുതായി നാല് സ്ലീപ്പര്‍ കോച്ചുകളും
മലപ്പുറം: രാജ്യറാണി എക്സ്പ്രസിന്റെ സ്വതന്ത്ര യാത്ര ഇന്നുമുതല്‍. ഷൊര്‍ണൂരില്‍ വച്ച് തിരുവനന്തപുരത്തേക്കുള്ള അമൃത എക്സ്പ്രസില്‍ ഘടിപ്പിച്ചാണ് കഴിഞ്ഞ ആറു വര്‍ഷം രാജ്യ റാണി സര്‍വീസ് നടത്തിയിരുന്നത്.
ഇന്നു രാത്രി 8.50ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന കൊച്ചുവേളി നിലമ്പൂര്‍ രാജ്യറാണി (16349) നാളെ രാവിലെ 7.50ന് നിലമ്പൂരിലെത്തും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉദ്ഘാടന സ്വീകരണ പരിപാടികള്‍ ഉണ്ടാകില്ല.
മുന്‍പ് ഒമ്പത് കോച്ചുകളായി ഓടിക്കൊണ്ടിരിക്കുന്ന രാജ്യറാണിയുടെ കോച്ചുകളുടെ എണ്ണം 13 ആയി. പുതുതായി നാല് സ്ലീപ്പര്‍ കോച്ചുകളാണ് അനുവദിച്ചത്. ഏഴ് സ്ലീപ്പര്‍ കോച്ചുകളും രണ്ട് എ സി കോച്ചുകളും നാല് ജനറല്‍ കോച്ചുകളുമാണ് ഇപ്പോള്‍ രാജ്യറാണിക്ക്. ഷൊര്‍ണൂരില്‍ ട്രെയിനുകള്‍ ബന്ധിപ്പിക്കാനെടുത്തിരുന്ന സമയം ലാഭിക്കുന്നതോടെ രാജ്യറാണിയുടെ യാത്രാ സമയത്തിലും കുറവുണ്ടാകും.
അമൃതയും രാജ്യ റാണിയും രണ്ടാകുന്നതോടെ തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി രാത്രി മിനുറ്റുകളുടെ വ്യത്യാസത്തില്‍ മൂന്ന് ട്രെയിനുകളുണ്ടാകും. 8.30ന് അമൃതയും 8.35ന് തിരുവനന്തപുരം മംഗളൂരു എക്സപ്രസും 8.50ന് കൊച്ചുവേളിയില്‍ നിന്ന് രാജ്യറാ
രാജ്യറാണിയുമാണ് യാത്ര തിരിക്കുക. ഇത് യാത്രക്കാര്‍ക്ക് ഗുണമാകില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."