ഉംറക്കെത്തി മക്കയില്‍ കുടുങ്ങിയ ചില മലയാളികളുടെ പാസ്‌പോര്‍ട്ടുകള്‍ തിരിച്ചു കിട്ടി
ജിദ്ദ: മക്കയില്‍ ഉംറക്കെത്തി കുടുങ്ങിയ എണ്‍പത്തി നാല് മലയാളി തീര്‍ഥാടകരില്‍ ചിലരുടെ പാസ്‌പോര്‍ട്ടുകള്‍ തിരികെ ലഭിച്ചു. ഇവരെ നാട്ടിലെത്തിക്കാനുള്ള ടിക്കറ്റുകള്‍ റദ്ദാക്കില്ലെന്ന് എംബസിയില്‍ നിന്ന് ഉറപ്പ് ലഭിച്ചതായും തീര്‍ഥാടകര്‍ പറഞ്ഞു. ബുധനാഴ്ച ആദ്യ സംഘത്തെ നാട്ടിലേക്ക് തിരിച്ചയക്കും. സംഭവത്തില്‍ സഊദി ഹജ് ഉംറ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടിരുന്നു.
പാലക്കാട് മണ്ണാര്‍ക്കാടുള്ള ഗ്ലോബല്‍ ഗെയ്ഡ് ട്രാവല്‍സിന് കീഴില്‍ വന്ന തീര്‍ഥാടകരാണ് ഹോട്ടല്‍ തുകയും യാത്രാ ടിക്കറ്റ് തുകയും ഏജന്റ് അടക്കാതിരുന്നതോടെ മക്കയില്‍ കുടുങ്ങിയത്. വഞ്ചിക്കപ്പെട്ടവര്‍ക്ക് വേണ്ട സൗകര്യമൊരുക്കാന്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം സഊദിയിലെ ഏജന്റിനെ വിളിച്ചു വരുത്തിയിരുന്നു.
കഴിഞ്ഞ മാസം 24 മുതലെത്തിയ തീര്‍ഥാടകരുടെ സംഘമാണ് മക്കയില്‍ കുടുങ്ങിയത്. മണ്ണാര്‍ക്കാട് ആസ്ഥാനമായുള്ളതാണ് ട്രാവല്‍സ്. ഇവര്‍ക്ക് കീഴില്‍ വ്യത്യസ്ത സംഘമായാണ് തീര്‍ഥാടകരെ മക്കയിലെത്തിച്ചത്. എന്നാല്‍ ട്രാവല്‍സിന്റെ ഒരാളും ഇവരെ മക്കയില്‍ സ്വീകരിക്കാനുണ്ടായില്ല. പിന്നീട് ബന്ധപ്പെട്ടപ്പോഴാണ് ഹോട്ടലിനും മടക്ക യാത്രക്കുമുള്ള പണമടച്ചിട്ടില്ല എന്ന വിവരം പുറത്തറിയുന്നത്. ഇതോടെ തീര്‍ഥാടകരുടെ മദീന സന്ദര്‍ശനം മുടങ്ങി. 15 ദിവസത്തെ ഉംറ വിസ പൂര്‍ത്തിയാക്കി ഈ മാസം 8ന് നാട്ടിലേക്ക് മടങ്ങേണ്ടവരുണ്ട് ഇക്കൂട്ടത്തില്‍. അമ്പതോളം സ്ത്രീകളാണിതില്‍.
അവശരായ രോഗികളുമുണ്ട്. പണമടക്കാത്തതിനാല്‍ ഇന്നലെ ഹോട്ടലില്‍ നിന്നും ഇറക്കി വിടാന്‍ ശ്രമമുണ്ടായി. തുടര്‍ന്ന് തീര്‍ഥാടകര്‍ പിന്നീട് ഹജ് ഉംറ മന്ത്രാലയത്തില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സഊദിയിലെ ട്രാവല്‍സിന്റെ ഏജന്റിനെ വിളിച്ചു വരുത്തി. പ്രശ്‌ന പരിഹാരത്തിന് മന്ത്രാലയം ഇടപെട്ടതോടെ ഹോട്ടലില്‍ തുടരുകയായിരുന്നു. അതേ സമയം മദീനയിലേക്കുള്ള തീര്‍ഥാടകരുടെ യാത്ര സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുയാണ്. മുഴുവന്‍ തുകയും അടച്ചതിനാല്‍ ഇനിയും കാശടക്കാനാകില്ലെന്ന നിലപാടിലാണ് തീര്‍ഥാടകര്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."