HOME
DETAILS
MAL
പൊലിസിലെ പോസ്റ്റല്‍ വോട്ട് തിരിമറി: പൊലിസുകാരന് സസ്‌പെന്‍ഷന്‍
backup
May 09 2019 | 17:05 PM
തിരുവനന്തപുരം: പൊലിസിലെ പോസ്റ്റല്‍ വോട്ട് തിരിമറിയുമായി ബന്ധപ്പെട്ട് ഒരു പൊലിസുകാരന് സസ്‌പെന്‍ഷന്‍. ഐ.ആര്‍ ബറ്റാലിയനിലെ പൊലിസുകാരനായ വൈശാഖിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ഇയാളാണ് ശ്രീ പത്മനാഭ എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റല്‍ വോട്ട് ശേഖരിക്കാനുള്ള വോയ്‌സ് സന്ദേശമിട്ടതെന്നാണ് കണ്ടെത്തിയത്. പോസ്റ്റല്‍ വോട്ട് തിരിമറിക്ക് കാരണമായ ഈ വാട്‌സാപ്പ് ഗ്രൂപ്പ് പിന്നീട് ഇയാള്‍ നശിപ്പിക്കുകയും ചെയ്തു.
ഇയാള്‍ക്കെതിരേ ജനപ്രാതിനിധ്യ നിയമപ്രകാരം ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുണ്ട്. കേസില്‍ കുറ്റക്കാരായ മറ്റുള്ളവര്‍ക്കെതിരേയുള്ള നടപടി വിശദമായ അന്വേഷണത്തിനുശേഷം സ്വീകരിക്കുമെന്ന് അന്വേഷണവൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."