മുഅല്ലിം ഡേ ആചരിച്ചു
കല്‍പേനി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആഭിമുഖ്യത്തിലുള്ള മുഅല്ലിം ഡേ കല്‍പേനി നൂറുല്‍ ഹുദ ഹയര്‍ സെക്കന്‍ഡറി മദ്‌റസയില്‍ വിവിധ പരിപാടികളോടെ നടന്നു. പ്രസിഡന്റ് കെ.വി യാക്കൂബ് പതാക ഉയര്‍ത്തി. അബ്ദുല്‍ മജീദ് ബാഖവി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ഖാസി ഹൈദര്‍ മുസ്‌ലിയാര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഹാഫിള് മുസ്തഫ ബാഖവി അധ്യക്ഷനായി. ഇബ്‌റത്ത്ഖാന്‍ ബാഖവി വിഷയാവതരണം നടത്തി.
സേവനപാതയില്‍ മികവ് തെളിയിച്ച അധ്യാപകരായ സൈദ് ശൈഖ്‌കോയ മുസ്‌ലിയാര്‍, സി.എന്‍ അബ്ദുല്‍ ഹക്കിം, സ്ഥാപനത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കെ.കെ സൈദ് മുഹമ്മദ് ഹാജി, കെ.ഒ കുഞ്ഞി, യു.പി അബ്ദുറഹ്മാന്‍ ഹാജി, നൂറുല്‍ ഹുദ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജ് പൂര്‍വ വിദ്യാര്‍ഥിയും അതേ സ്ഥാപനത്തിലെ അധ്യാപികയുമായ തായിബ എന്നിവരെ കമ്മിറ്റി ആദരിച്ചു. മഖ്ബറ സന്ദര്‍ശനം, വിളംബര വാഹനജാഥ എന്നിവയും നടന്നു. കെ.കെ സൈദ് മുഹമ്മദ് ഹാജി, മെഡിക്കല്‍ ഓഫിസര്‍ ഡോക്ടര്‍ ജലീല്‍, എ.കെ നാസിമുദ്ദീന്‍ മാസ്റ്റര്‍, യു.പി ഹാരിസ് മാസ്റ്റര്‍, സി.എന്‍ ഹംസക്കോയ പ്രസംഗിച്ചു.
ചെത്ത് ലത്ത് ദ്വീപില്‍ ഇമാദുല്‍ ഇസ് ലാം, മുനവ്വിറുല്‍ ഇസ് ലാം, നൂറുല്‍ ഇസ് ലാം എന്നീ മദ്രസകളുടെ ആഭിമുഖ്യത്തില്‍ മു അല്ലിം ഡെ സംഘടിപ്പിച്ചു. ഖാളി അബ്ദു റഷീദ് മദനിയുടെ പ്രാര്‍ത്തനയോടെ ഇമാദുല്‍ ഇസ്‌ലാം മദ്‌റസാ അങ്കണത്തില്‍ നടത്തിയ യോഗത്തില്‍ അബ്ദുല്‍ ഹാകിം മുസ്‌ലിയാര്‍, നൂറുല്‍ ഇസ്‌ലാം മദ്‌റസ സദര്‍ മുഅല്ലിം മുദ്ധസ്സിര്‍ അസ്ഹരി, മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസാ മുഅല്ലിം സഈദ് യമാനി എന്നിവര്‍ പ്രഭാഷണം നടത്തി. ശേഷം വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ നടത്തുകയും അഹ്മദ് ശുഹദാ യുടെ മഖ്ബറയില്‍ ഹാഫിസ് ഹുസൈന്‍ അലി ഫൈസി പ്രാര്‍ഥനയോടെ പരിപാടിക്ക് സമാപ്തി കുറിച്ചു. ബദ്‌റുദ്ധീന്‍ അശ്രഫി, ബുര്‍ഹാനുദ്ധീന്‍ യമാനി, ചെത്ത് ലത്ത് വിഖായ സെക്രട്ടറി യൂസുഫ്,എസ്.വൈ.എസ്സ്. സെക്രട്ടറി ഷര്‍ഹബീല്‍, ഇമാദുല്‍ ഇസ്‌ലാം മദ്‌റസാ സെക്രട്ടറി ബാത്തുഷാ, യഅഖൂബ് സഖാഫി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."