കുടിവെള്ളമില്ല; കന്നിമല ഗവ.സ്‌കൂളില്‍ വിദ്യാര്‍ഥികളും അധ്യാപകരും വലയുന്നു
രാജാക്കാട്: കുടിവെള്ളവമില്ലാതെ വലഞ്ഞ് കന്നിമല സര്‍ക്കാര്‍ യു.പി സ്‌കൂള്‍. കഞ്ഞിവയ്ക്കാനുള്ള വെള്ളം ചുമന്നെത്തിക്കുകയാണ് ഇവിടെ അധ്യാപകര്‍. പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡിലാണ് കുടിവെള്ളവും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ കന്നിമല സര്‍ക്കാര്‍ യു.പി സ്‌കൂള്‍ ദുരിതം നേരിടുന്നത്.
ഇവിടെ നേരത്തേ മുതല്‍ കുടിവെള്ളത്തിന് ക്ഷാമം നേരിട്ടിരുന്നു. സ്‌കൂളിന്റെ പരിസരത്തുണ്ടായ മണ്ണിടിച്ചിലില്‍ പൈപ്പുകളും തകര്‍ന്നതോടെയാണ് വെള്ളംകുടി മുട്ടിയത്. പൈപ്പുകളില്‍ വെള്ളമെത്തായതോടെ അധ്യാപകര്‍ തന്നെ വെളിയില്‍ നിന്ന് വെള്ളം ചുമന്ന് എത്തിക്കുന്ന സ്ഥിതിയാണ്. ശുചിമുറിയിലും വെള്ളമെത്തായതോടെ കുട്ടികള്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും സൗകര്യമില്ലാതെ വലയുകയാണ്.
ഉച്ചക്കഞ്ഞി മുടങ്ങാതിരിക്കുന്നത് അധ്യാപകര്‍ വെള്ളം ചുമന്ന് എത്തിക്കുന്നതു കൊണ്ടു മാത്രമാണ്. തോട്ടിലെ വെള്ളം മലിനമാകുമ്പോള്‍ ഓട്ടോയില്‍ വെള്ളമെത്തിക്കേണ്ട ദുരവസ്ഥയിലാകും അധ്യാപകര്‍. പാചകത്തിനുള്ള വെള്ളം ശേഖരിക്കുന്നതും തോട്ടില്‍ നിന്നു തന്നെ. പഠിപ്പിക്കുന്നതിനോടൊപ്പം വെള്ളം ചുമക്കുന്നതു അധ്യാപകരുടെ ജോലിഭാരം കൂട്ടുന്നതാണ്. വെള്ളമെത്തിക്കാന്‍ ശാശ്വത പരിഹാരം കണ്ടെത്താന്‍ സ്‌കൂളിന്റെ സ്വന്തം ഫണ്ടുപയോഗിച്ച് പൈപ്പുകള്‍ സ്ഥാപിച്ചെങ്കിലും അത് മോഷണം പോകുന്നത് പതിവായത് തിരിച്ചടിയായി. കെ.ഡി.എച്ച്.പി കമ്പനിയാണ് നിലവില്‍ വെള്ളം നല്‍കുന്നത്. എന്നാല്‍ കാലവര്‍ഷക്കെടുതിയില്‍ സ്‌കൂളിന്റെ പ്രവേശനഭാഗത്ത് മണ്ണിടിഞ്ഞതോടെ പൈപ്പുകള്‍ തകര്‍ന്നു.കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് കമ്പനിയെ സ്‌കൂള്‍ അധികൃതര്‍ സമീപിച്ചെങ്കിലും 37 കുപ്പി വെള്ളം മാത്രമാണ് ലഭിച്ചത്.
സ്‌കൂളിന്റെ റോഡ് നശിച്ചതോടെ താല്‍ക്കാലികമായി സ്ഥാപിച്ച വഴിയിലൂടെയാണ് സ്‌കൂളിലേയ്ക്ക് പ്രവേശിക്കാനാവുക. കനത്ത മഴ പെയ്താല്‍ സ്‌കൂള്‍ കെട്ടിടം ചോര്‍ന്നൊലിക്കുന്നത് പതിവാണ്. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടെത്തി തരണമെന്ന് ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും നിരന്തരം ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും സ്‌കൂളിനോടുള്ള അവഗണന. തുടരുകയാണെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വന്തം വാര്‍ഡിലുള്ള സര്‍ക്കാര്‍ സ്‌കൂളിനാണ് ഈ ദുരവസ്ഥ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."