HOME
DETAILS
MAL
എലിപ്പനി പ്രതിരോധ ഗുളിക പരമാവധിയാളുകള്‍ക്ക് നല്‍കണം: ആരോഗ്യവകുപ്പ്
backup
September 04 2018 | 03:09 AM
ആലപ്പുഴ: ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്റെ അധ്യക്ഷതയില്‍ ജില്ല മെഡിക്കല്‍ ഓഫിസില്‍ യോഗം ചേര്‍ന്നു.
രോഗ നിരീക്ഷണം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ശക്തമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്കി. ശുദ്ധമായ കുടിവെളളമാണ് ലഭ്യമാക്കുന്നതെന്ന് വാട്ടര്‍ അതോറിറ്റി ഉറപ്പ് വരുത്തണമെന്നും നിര്‍ദേശിച്ചു.
മലിന ജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളിക ആഴ്ചയില്‍ ഒരുപ്രാവശ്യം കഴിച്ചിരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."