പ്രളയത്തെ തോല്‍പിച്ച് കുട്ടമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠനം തുടരുന്നു
ആലപ്പുഴ: കുട്ടനാട്ടുകാര്‍ക്ക് ഇത്തവണത്തെ വെള്ളപ്പൊക്കം അവരുടെ പ്രതീക്ഷയ്ക്കപ്പുറമായിരുന്നു. പ്രളയം അവസാനിച്ച് ദിവസങ്ങളായെങ്കിലും വീടുകളിലേക്ക് മടങ്ങിപ്പോകാന്‍ പലര്‍ക്കുമായിട്ടില്ല. വിദ്യാര്‍ഥികളുടെ കാര്യമാണ് ഏറെ ദുഷ്‌കരം. പഠനം മുടങ്ങിയിട്ട് മാസങ്ങളായി. എന്നാല്‍ ഇതൊന്നും വക വയ്ക്കാതെ പ്രളയത്തെ വെല്ലുവിളിച്ച് പഠിക്കുകയാണു കൈനകരിയിലെ വിദ്യാര്‍ഥികള്‍.
പാടശേഖരത്തില്‍ മട വീണത് മൂലം കഴിഞ്ഞ ഒന്നര മാസക്കാലമായി വെള്ളത്തിനടിയിലായ കൈനകരി കുട്ടമംഗലം എസ്.എന്‍.ഡി.പി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ് ക്ലാസ്് മുടങ്ങാതിരിക്കാന്‍ താല്‍ക്കാലികമായി ഉയര്‍ന്ന കെട്ടിടത്തിലേക്ക് ക്ലാസുകള്‍ സജീകരിച്ചിരിക്കുന്നത്. സ്‌കൂള്‍ മാനേജ്‌മെന്റ്, അദ്ധ്യാപകര്‍, പി.ടി.എ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ഈ താല്‍കാലിക പഠനം.
കൈനകരി നോര്‍ത്ത് വലിയതുരുത്ത് പാടശേഖരത്തിന് സമീപമാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്്. സ്‌കൂളിലെ ഓഫീസ് മുറി, കമ്പ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ക്ലാസ് റൂമുകള്‍ തുടങ്ങി എല്ലായിടത്തും വെള്ളം കയറി. പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകളാണ് താല്‍കാലികമായി സജീകരിച്ചിരിക്കുന്ന ഉയര്‍ന്ന കെട്ടിടത്തില്‍ പുരോഗമിക്കുന്നത്. വീടുകളില്‍ വെള്ളം ഇറങ്ങാത്തതിനാല്‍ ക്യാംപുകളില്‍ നിന്നാണ് കുട്ടികള്‍ ഈ താല്‍കാലിക കേന്ദ്രത്തിലേക്കു പഠനത്തിനായി എത്തുന്നതെന്ന് സ്‌കൂളിലെ പ്രധാനാധ്യാപകന്‍ രഞ്ജിത് ബാബു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."