HOME
DETAILS
MAL
മെഡിക്കല്‍ പി.ജി വിദ്യാര്‍ഥികള്‍ക്ക് മൂന്നുമാസം നിര്‍ബന്ധിത സേവനം
backup
September 22 2020 | 01:09 AM
ഈ അധ്യാന വര്‍ഷം മുതല്‍ മെഡിക്കല്‍ പി.ജി വിദ്യാര്‍ഥികള്‍ക്ക് ജില്ലാ ആശുപത്രികളില്‍ മൂന്നു മാസത്തെ നിര്‍ബന്ധ സേവനം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ എം.എസ്, എം.ഡി പി.ജി വിദ്യാര്‍ഥികള്‍ക്ക് ഡിസ്ട്രിക് റസിഡന്‍സി പ്രോഗ്രാം കൊണ്ടു വരുന്നത്.
മൂന്നു വര്‍ഷ പി.ജി കോഴ്‌സില്‍ മൂന്ന്, നാല്, അഞ്ചു സെമസ്റ്ററുകളിലെ ഏതെങ്കിലും ഒന്നിലായിരിക്കും മൂന്നു മാസം സേവനം ചെയ്യേണ്ടത്. സേവന കാലയളവില്‍ വിദ്യാര്‍ഥികള്‍ ജില്ലാ റസിഡന്റ് എന്ന് അറിയപ്പെടും. ജില്ലാ റെസിഡന്‍സി തൃപ്തികരമായി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ബന്ധപ്പെട്ട പി.ജി കോഴ്‌സിന്റെ അവസാന പരീക്ഷയ്ക്ക് അപേക്ഷകനെ മെഡിക്കല്‍ കൗണ്‍സില്‍ അനുവദിക്കുകയുള്ളൂ.
പി.ജി വിദ്യാര്‍ഥികളെ ജില്ലാ ആരോഗ്യ സംവിധാനത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുക, ജില്ലാ തലത്തില്‍ ദേശീയ ആരോഗ്യ പദ്ധതികളുടെ ആസൂത്രണം നടപ്പാക്കുന്നതിനു പരിശീലനം നല്‍കുക, ദേശീയ ആരോഗ്യ മിഷന്റെ കീഴിലുള്ള വിവിധ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുക തുടങ്ങിയവയാണ് ജില്ലാ റസിഡന്റ് പ്രോഗ്രാം കൊണ്ട് ലക്ഷ്യമിടുന്നത്.
100 കിടക്കകളില്‍ കുറയാത്ത ആശുപത്രികളായിരിക്കും ഈ പ്രോഗ്രമിനായി തെരഞ്ഞെടുക്കേണ്ടതെന്ന് മെഡിക്കല്‍ കൗണ്‍സില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡയഗ്‌നോസ്റ്റിക് ലബോറട്ടറീസ് സേവനങ്ങള്‍, ഫാര്‍മസി സേവനങ്ങള്‍, ഫോറന്‍സിക് സേവനങ്ങള്‍, ജനറല്‍ ക്ലിനിക്കല്‍ ചുമതലകള്‍, മാനേജര്‍ റോളുകള്‍, പൊതുജനാരോഗ്യ പരിപാടികള്‍ എന്നിവയില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."