മസ്ജിദുല്‍ ഹറാമിലെത്തുന്ന വനിതകള്‍ ഇസ്ലാം നിഷ്കര്‍ഷിച്ച വസ്ത്രം ധരിക്കണം: ചീഫ് ഇമാം
ഹറമിലെത്തുന്ന വിശ്വാസികള്‍ ഐഹിക കാര്യങ്ങളില്‍ വ്യാപൃതരാകരുത്
മക്ക: വിശുദ്ധ റമദാന് മാസത്തെയും മസ്ജിദുല്‍ ഹറാമിനെയും ആദരിക്കാന്‍ വിശ്വാസികള്‍ക്ക് സാധിക്കണമെന്ന് മക്ക ഹറം ചീഫ് ഇമാമും ഇരുഹറം കാര്യാലയ മേധാവിയുമായ ശൈഖ് ഡോ. അബ്ദുറഹ്മാന് അസുദൈസ് ആവശ്യപ്പെട്ടു.
സ്ത്രീകള്‍ ഇസ്ലാം നിഷ്കര്‍ഷിച്ച രീതിയില്‍ ശരീരം മറയുന്ന വസ്ത്രം ധരിച്ചാണ് പള്ളിയില്‍ എത്തേണ്ടതെന്നും മസ്ജിദുല്‍ ഹറാമിലെത്തുന്ന വിശ്വാസികള്‍ ഐഹിക കാര്യങ്ങളില്‍ വ്യാപൃതരാകരുതെന്നും ഹറം ഇമാം ഉപദേശിച്ചു. റമദാനില്‍ ത്വവാഫ് ചെയ്യുന്നവര്‍ക്ക് മാത്രം മതാഫ് പരിമിതപ്പെടുത്തിയിരിക്കുന്ന കാര്യം മനസിലാക്കണം.
വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ ഹറമിനകത്തെ നടവഴികളില്‍ തിരക്കുണ്ടാക്കരുത്. സുരക്ഷക്കും സുഗമമായ നടത്തിപ്പിനും വേണ്ടിയാണ് സുരക്ഷാ വിഭാഗങ്ങളും വളണ്ടിയര്‍മാരും പ്രവര്‍ത്തിക്കുന്നത്. അവരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും അംഗീകരിക്കണമെന്നും ശൈഖ് സുദൈസ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."